ലയണൽ മെസി പിഎസ്‌ജി വിട്ടാലും ക്ലബിനൊപ്പം തുടരാൻ തീരുമാനമെടുത്ത് നെയ്‌മർ

അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മറെ പിഎസ്‌ജിയിൽ നിന്നും ഒഴിവാക്കാൻ ക്ലബ് നേതൃത്വം തീരുമാനമെടുത്തുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. നെയ്‌മറുടെ പ്രൊഫെഷണൽ സ്വഭാവമില്ലാത്ത പെരുമാറ്റത്തിനു പുറമെ താരത്തിന് കൊടുക്കേണ്ട പ്രതിഫലം ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ബ്രസീലിയനെ വിൽക്കാൻ പിഎസ്‌ജി ഒരുങ്ങുന്നത്.

എന്നാൽ നെയ്‌മറെ വാങ്ങാൻ കഴിയുന്ന ക്ലബുകളുടെ എണ്ണം വളരെ കുറവാണ്. ചെൽസി താരത്തിനായി രംഗത്തുണ്ടെങ്കിലും നിലവിൽ ടീമിലുള്ള താരങ്ങളിൽ പലരെയും ഒഴിവാക്കിയാൽ മാത്രമേ നെയ്‌മറെ ടീമിലെത്തിക്കാൻ അവർക്ക് കഴിയൂ. നിലവിലെ സാഹചര്യത്തിൽ പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തികശക്തികളായ ന്യൂകാസിൽ യുണൈറ്റഡിനെ നെയ്മറെ അനായാസം സ്വന്തമാക്കാൻ കഴിയൂ.

എന്നാൽ പിഎസ്‌ജിക്ക് കൂടുതൽ തിരിച്ചടി നൽകി ക്ലബ് വിടാനുള്ള തീരുമാനത്തോട് നെയ്‌മർ പ്രതികൂലമായ നിലപാടാണ് എടുക്കുന്നതെന്ന് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പ പറയുന്നു. തന്റെ അടുത്ത സുഹൃത്തായ ലയണൽ മെസി ക്ലബ് വിട്ടു പോയാലും ഫ്രഞ്ച് ക്ലബിനൊപ്പം തന്നെ തുടരാനാണ് ബ്രസീലിയൻ താരത്തിന്റെ തീരുമാനം. പിഎസ്‌ജി ആരാധകരുമായി അകന്നു നിൽക്കുന്ന താരത്തിന്റെ ഇപ്പോഴത്തെ തീരുമാനത്തിന്റെ കാരണം വ്യക്തമല്ല.

നിലവിൽ 2025 വരെയാണ് നെയ്‌മർക്ക് പിഎസ്‌ജിയുമായി കരാർ ബാക്കിയുള്ളത്. എന്നാൽ അത് രണ്ടു വർഷം കൂടി നീട്ടാൻ താരത്തിന് കഴിയുമെന്ന റിപ്പോർട്ടുകളുണ്ട്. അങ്ങിനെയാണെങ്കിൽ 2027 വരെ പിഎസ്‌ജിയിൽ തന്നെ തുടരാനാണ് നെയ്‌മറുടെ തീരുമാനമാണ് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. എന്നാൽ താരത്തെ ഒഴിവാക്കാൻ പിഎസ്‌ജി ശ്രമിക്കുമെന്നതിൽ സംശയമില്ല.

റിപ്പോർട്ടുകൾ പ്രകാരം നെയ്‌മർ, മെസി എന്നിവരിലൊരാളെ ഒഴിവാക്കാൻ പിഎസ്‌ജി ശ്രമിക്കുന്നുണ്ട്. ക്ലബിന്റെ വേതനബിൽ കുറക്കാനും പുതിയ താരങ്ങളെ സ്വന്തമാക്കാനാണ് ഇതിലൂടെ പിഎസ്‌ജി ഒരുങ്ങുന്നത്. ലയണൽ മെസിയുടെ കരാർ ചർച്ചകൾ നടത്തുന്ന സ്ഥിതിക്ക് നെയ്‌മറെ ഒഴിവാക്കാമെന്ന് തന്നെയാവും പിഎസ്‌ജി കരുതുന്നുണ്ടാവുക. അതേസമയം കരാർ പുതുക്കാൻ മെസിയും സമ്മതം മൂളിയിട്ടില്ല.

Rate this post
Lionel MessiNeymar jrPsg