നെയ്മറിന് വൻ തിരിച്ചടി! അൽ ഹിലാൽ ബ്രസീലിയന്റെ കരാർ അവസാനിപ്പിക്കുന്നത് പരിഗണിക്കുന്നതായി റിപോർട്ടുകൾ | Neymar

ഹാംസ്ട്രിംഗിന് പരിക്കേറ്റ നെയ്മർ നാലോ ആറോ ആഴ്ച നഷ്ടമാവാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ ഇറാൻ്റെ എസ്റ്റെഗ്ലാലിനെതിരെ അൽ ഹിലാൽ 3-0ന് ജയിച്ചതിൻ്റെ 58-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി, 12 മാസത്തെ പരിക്കിന് ശേഷം നെയ്മർ തൻ്റെ രണ്ടാമത്തെ മത്സരത്തിൽ പ്രത്യക്ഷപെട്ടു.

എന്നാൽ പരിക്കേറ്റ താരത്തിന് മത്സരം മുഴുവിപ്പിക്കാൻ സാധിച്ചില്ല. പരിക്കേറ്റതോടെ സൗദി അറേബ്യൻ ക്ലബ് അൽ-ഹിലാലിനൊപ്പം ബ്രസീലിൻ്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമാക്കി. “നിർഭാഗ്യവശാൽ, ഇത് ഒരു നിസ്സാര പരിക്കല്ല, പേശി വേദനകൊണ്ട് ബുദ്ധിമുട്ടുന്നതായി തോന്നുന്നു, ഇത് കാൽമുട്ടിൻ്റെ പ്രശ്നമല്ല, അദ്ദേഹം രണ്ടാഴ്ചത്തേക്ക് പുറത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”അൽ-ഹിലാൽ കോച്ച് ജോർജ് ജീസസ് ബുധനാഴ്ച റിയാദിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

ബ്രസീലിയൻ താരത്തിന്റെ അസാന്നിധ്യം മൂന്നാഴ്ച വരെ നീണ്ടുനിൽക്കുമെന്നും 2025 ജൂണിൽ കരാർ അവസാനിക്കുന്ന നെയ്മറിനെ സൗദി പ്രോ ലീഗ് സീസണിൻ്റെ രണ്ടാം പകുതിയിൽ അൽ-ഹിലാൽ രജിസ്റ്റർ ചെയ്തേക്കില്ലെന്നും സൗദി അറേബ്യൻ മാധ്യമങ്ങൾ അനുമാനിച്ചു.2023 ഓഗസ്റ്റിൽ 90 മില്യൺ ഡോളറിന് സൈൻ ചെയ്തതിന് ശേഷം 19 തവണ സൗദി ചാമ്പ്യനായി നെയ്മർ കളിച്ചത് ഏഴ് മത്സരങ്ങൾ മാത്രമാണ്.

ക്ലബ്ബിന് 10 വിദേശ കളിക്കാർ ഉള്ളതിനാൽ നിലവിൽ ആഭ്യന്തര ലീഗ് ഗെയിമുകൾ കളിക്കാൻ അദ്ദേഹം രജിസ്റ്റർ ചെയ്തിട്ടില്ല, പക്ഷേ കോണ്ടിനെൻ്റൽ മത്സരങ്ങളിൽ കളിക്കാൻ അനുവാദമുണ്ട്.ജനുവരിയിൽ ഒരു പുതിയ രജിസ്ട്രേഷൻ വിൻഡോ തുറക്കുന്നു.നിലവിൽ ആഴ്ചയിൽ 2.5 മില്യൺ പൗണ്ട് പ്രതിഫലം വാങ്ങുന്ന നെയ്മറിന് 2025 വരെ കരാറുണ്ടെങ്കിലും ഭാവി അനിശ്ചിതത്വത്തിലാണെന്ന് തോന്നുന്നു.

Rate this post