രണ്ട് പതിറ്റാണ്ടിലേറെയായി നീണ്ടു നിൽക്കുന്ന ബ്രസീലിന്റെ വേൾഡ് കപ്പ് കിരീട വരൾച്ച ഖത്തറിൽ അവസാനിപ്പിക്കാനുള്ള ഡ്രൈഡേ നിശ്ചയവുമായാണ് ടിറ്റെ ഇറങ്ങുന്നത്. 2018 ൽ റഷ്യയിൽ നിന്നും വ്യത്യസ്തമായി മികവുറ്റ യുവ താരങ്ങളുടെ ഒരു കൂട്ടമായാണ് ബ്രസീൽ മിഡിൽ ഈസ്റ്റിലെ ആദ്യ വേൾഡ് കപ്പിനെത്തുന്നത്. യോഗ്യത റൗണ്ടിൽ അർജന്റീനയെ പിന്നിലാക്കി തോൽവി അറിയാതെ ഒന്നാമതായാണ് ബ്രസീൽ വേൾഡ് കപ്പിനെത്തുന്നത്.
ഖത്തറിൽ ഏത് കളിക്കാരനെയാണ് ബ്രസീൽ സ്ക്വാഡ് ആശ്രയിക്കുകയെന്ന് ബ്രസീൽ മാനേജർ ടിറ്റെ വെളിപ്പെടുത്തി.റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയറിന് തന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ആയിരുന്നു 2021-22.അദ്ദേഹം സ്പാനിഷ് ക്ലബ്ബിനായി 52 മത്സരങ്ങളിൽ പ്രത്യക്ഷപ്പെട്ടു, 22 ഗോളുകളും 20 അസിസ്റ്റുകളും രേഖപ്പെടുത്തി.ഈ 21-കാരൻ കഴിഞ്ഞ സീസണിൽ ലാ ലിഗയും യുവേഫ ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്. എന്നിരുന്നാലും ബ്രസീലിന്റെ പ്രധാന താരമായി നെയ്മർ തുടരുമെന്ന് ടിറ്റെ പറഞ്ഞു,
ഏകദേശം പത്ത് വർഷമായി ബ്രസീൽ ടീം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് 30 കാരനായ നെയ്മറിനെയാണ്.എന്നാൽ ഈ വർഷം ഇതിൽ മാറ്റമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ടിറ്റേയുടെ മറുപടി.”നെയ്മർ നെയ്മർ ആണ്. അവൻ നമ്മുടെ ഏറ്റവും വലിയ താരമായി തുടരുന്നു. എന്നാൽ അടുത്ത സ്റ്റാറുകളുടെ സാനിധ്യം അദ്ദേഹത്തിന്റെ തിളക്കം നേർപ്പിക്കുന്നു. യുവ താരങ്ങളുടെ വളർച്ചയെക്കുറിച്ച് മനസ്സിലാക്കുന്നു എന്നതാണ് നെയ്മറിന്റെ മഹത്വം. അദ്ദേഹം വളർന്നു വരുന്ന താരങ്ങളെ ഒരു ലെവൽ ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്നു. സമയവും അനുഭവവും ഈ പക്വത നൽകുന്നു.നെയ്മറുടെ മഹത്വം കാരണം, വലിയ പ്രതീക്ഷകൾ എപ്പോഴും ഉണ്ടാകും. ” ടിറ്റെ പറഞ്ഞു.
പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ഇപ്പോഴും മികച്ച നിലയിലാണ്, ഉയർന്ന തലത്തിലും ആരോഗ്യത്തോടെയും കളിക്കുന്നത് തുടരുകയാണെങ്കിൽ 34 വയസ്സുള്ളപ്പോൾ 2026 ലെ ലോകകപ്പിനുള്ള ദേശീയ ടീമിനൊപ്പം തുടരാനാകും.