അവിസ്മരണീയം നെയ്മർ, സാവിയേയും മറികടന്നുകൊണ്ട് കുതിക്കുന്നു| Neymar

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ മത്സരത്തിൽ യുവന്റസിനെ പിഎസ്ജി പരാജയപ്പെടുത്തിയപ്പോൾ പ്രശംസകൾ മുഴുവനും സ്വന്തമാക്കിയത് കിലിയൻ എംബപ്പേയാണ്. രണ്ട് ഗോളുകൾ നേടിയ എംബപ്പേയാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. എന്നാൽ എംബപ്പേ ആദ്യത്തെ ഗോളിന് മനോഹരമായ അസിസ്റ്റ് നൽകിയ നെയ്മർ ജൂനിയർ മിന്നുന്ന പ്രകടനമായിരുന്നു മത്സരത്തിൽ പുറത്തെടുത്തിരുന്നത്.

ഈ സീസണിൽ നെയ്മർ ഇപ്പോൾ അപാര ഫോമിലാണ്. 8 മത്സരങ്ങളാണ് നെയ്മർ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 9 ഗോളുകളും 7 അസിസ്റ്റുകളും നെയ്മർ നേടിക്കഴിഞ്ഞു.ഈ വർഷത്തിലും നെയ്മർ മാരക ഫോമിലാണ്.2022-ൽ നെയ്മർ 23 മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 23 ഗോളുകളും 12 അസിസ്റ്റുകളും നെയ്മർ കരസ്ഥമാക്കി കഴിഞ്ഞു.

ഇതിന് പുറമേ ഇന്നലത്തെ അസിസ്റ്റോടു കൂടി നെയ്മർ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.അതായത് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള നാലാമത്തെ താരമെന്ന റെക്കോർഡ് ഇപ്പോൾ നെയ്മറുടെ പേരിലാണ്.ആകെ 31 അസിസ്റ്റുകളാണ് നെയ്മർ തന്റെ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്.

ബാഴ്സ ഇതിഹാസമായ സാവിയെയാണ് നെയ്മർ ഇപ്പോൾ മറികടന്നിട്ടുള്ളത്.30 അസിസ്റ്റുകളാണ് സാവി ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്. എന്നാൽ ഈ കണക്കുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.42 അസിസ്റ്റുകളാണ് റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്.പക്ഷേ ഈ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ കളിക്കുന്നില്ല.

രണ്ടാം സ്ഥാനത്ത് ലയണൽ മെസ്സി വരുന്നു.36 അസിസ്റ്റുകളാണ് മെസ്സി ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ഡി മരിയയാണ്.35 അസിസ്റ്റുകൾ ഡി മരിയയുടെ പേരിലുണ്ട്. തൊട്ടു പിറകിലാണ് നെയ്മർ ജൂനിയർ വരുന്നുണ്ട്. ഏതായാലും ഈ റെക്കോർഡുകളെല്ലാം തകർക്കുക എന്നുള്ളത് നെയ്മറെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. പക്ഷേ മെസ്സിയും ഡി മരിയയുമൊക്കെ ഇപ്പോഴും ചാമ്പ്യൻസ് ലീഗ് കളിക്കുന്നുണ്ട് എന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ്.

Rate this post
Neymar jrPsg