ഭാവിയെക്കുറിച്ച് നിർണായക തീരുമാനവുമായി നെയ്മർ ജൂനിയർ, എവിടെ വെച്ച് ഫിനിഷ് ചെയ്യുമെന്ന് തീരുമാനിച്ചു കഴിഞ്ഞു |Neymar

ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരം നെയ്മർ ജൂനിയർ സാധിച്ചിരുന്നു.18 ഗോളുകളും 17 അസിസ്റ്റുകളും നേടി കൊണ്ട് നെയ്മർ സമീപകാലത്ത് ഏറ്റവും മികച്ച ഫോമിലായിരുന്നു.പക്ഷേ പരിക്ക് ഒരിക്കൽ കൂടി നെയ്മറുടെ കരിയറിൽ വില്ലനായി കൊണ്ട് അവതരിക്കുകയായിരുന്നു.ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർക്ക് ഇനി ഈ സീസണിൽ കളിക്കാൻ കഴിയില്ല.

പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ നെയ്മർ ജൂനിയറുടെ ട്രാൻസ്ഫർ റൂമറുകൾ പതിവുപോലെ ഉയർന്നു വന്നിട്ടുണ്ട്.നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞു എന്നാണ് വാർത്തകൾ.പക്ഷേ നെയ്മറെ ഏത് ക്ലബ്ബ് സ്വന്തമാക്കും എന്നുള്ളതിലൊന്നും റിപ്പോർട്ടുകൾ വന്നിട്ടില്ല.കഴിഞ്ഞ തവണ ചെൽസിയായിരുന്നുവെങ്കിൽ ഇത്തവണ പ്രധാനപ്പെട്ട ക്ലബ്ബുകളുടെ പേരുകളൊന്നും ഉയർന്നു കേട്ടിട്ടില്ല.

പക്ഷേ തന്റെ ഭാവിയെക്കുറിച്ച് നെയ്മർ ജൂനിയർക്ക് കൃത്യമായ തീരുമാനങ്ങൾ ഉണ്ട്.അതായത് ക്ലബ്ബിന് അകത്ത് നെയ്മർക്ക് ഇപ്പോൾ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല.2027 വരെയാണ് നെയ്മർക്ക് കോൺട്രാക്ട് ഉള്ളത്.ആ കോൺട്രാക്ട് പൂർത്തിയാക്കാനാണ് നെയ്മർ ജൂനിയർ തീരുമാനിച്ചിരിക്കുന്നത്.അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലോ അല്ലെങ്കിൽ അതിനുശേഷം പിഎസ്ജി വിടാൻ നെയ്മർ ജൂനിയർ ഉദ്ദേശിക്കുന്നില്ല.

അതിനേക്കാളുപരി ഇവിടുത്തെ പ്രധാനപ്പെട്ട കാര്യം എന്നുള്ളത് കരിയർ പിഎസ്ജിയിൽ വെച്ച് തന്നെ ഫിനിഷ് ചെയ്യാൻ നെയ്മർ തീരുമാനിച്ചു എന്നുള്ളതാണ്.അതായത് തന്റെ കരിയറിൽ ഇനി മറ്റൊരു ക്ലബ്ബിലേക്ക് പോവാൻ നെയ്മർ ഉദ്ദേശിക്കുന്നില്ല.പൂർണ്ണമായും പാരീസിൽ തന്നെ തുടരാനാണ് നെയ്മർ ആഗ്രഹിക്കുന്നത്.ദി അത്ലറ്റിക്കിന്റെ ഡേവിഡ് ഒർനസ്റ്റയിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാത്രമല്ല തന്നെ ബന്ധപ്പെടുത്തിക്കൊണ്ട് പുറത്തേക്ക് വരുന്ന ട്രാൻസ്ഫർ വാർത്തകളിൽ കടുത്ത എതിർപ്പ് നെയ്മർക്കുണ്ട്.താൻ ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ളത് ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കിയിട്ടും നിങ്ങളുടെ ട്രാൻസ്ഫർ റൂമറുകൾക്ക് ഒരു വിരാമവും ഇല്ല.അതിലാണ് നെയ്മർക്ക് അസംതൃപ്തിയുള്ളത്.എന്നിരുന്നാലും ഈ വാർത്തകൾ ഒന്നും തന്നെ നെയ്മറുടെ തീരുമാനത്തെ സ്വാധീനിക്കില്ല.അദ്ദേഹം തന്റെ കരിയർ പൂർണ്ണമായും പാരീസിൽ ചിലവഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് കിരീടം ഇക്കാലയളവിൽ നേടിക്കൊടുക്കുക എന്നുള്ളതിനാണ് നെയ്മർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്.

Rate this post