പിഎസ്ജിക്ക് പണി കിട്ടുമ്പോൾ രക്ഷപ്പെടാൻ തന്നെ കരുവാക്കുന്നെന്ന് മനസ്സിലാക്കി നെയ്മർ, കടുത്ത അമർഷം |Neymar

2017ലായിരുന്നു ലോക റെക്കോർഡ് തുകക്ക് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെ പാരീസ് സെന്റ് ജെർമെയ്ൻ സ്വന്തമാക്കിയത്.പക്ഷേ അധികം വൈകാതെ തന്നെ നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട റൂമറുകൾ മുളച്ചുപൊന്തിയിരുന്നു.2019ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ നെയ്മർ ജൂനിയർ പാരീസ് വിട്ടുകൊണ്ട് ബാഴ്സയിലേക്ക് മടങ്ങും എന്നുള്ള അഭ്യൂഹം വളരെ ശക്തമായിരുന്നു.

പക്ഷേ 2023ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലേക്കാണ് നാമിപ്പോൾ കടക്കുന്നത്.നെയ്മർ ജൂനിയർ എങ്ങോട്ടും പോയിട്ടില്ല,പാരീസിൽ തന്നെയുണ്ട്.പക്ഷേ റൂമറുകൾക്ക് ഒരു കുറവുമില്ല.വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലും നെയ്മർ പിഎസ്ജി വിടും, അല്ലെങ്കിൽ നെയ്മറെ ക്ലബ്ബ് ഒഴിവാക്കും എന്നുള്ള റൂമറുകളാണ് ഉള്ളത്.കഴിഞ്ഞ സമ്മറിൽ ചെൽസിയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിൽ വരുന്ന സമ്മറിൽ ആരെ ബന്ധപ്പെടുത്തി കൊണ്ടായിരിക്കും ഉണ്ടാവുക എന്നുള്ളതാണ് ഏവരും നോക്കുന്നത്.

പക്ഷേ നെയ്മറുമായി ബന്ധപ്പെട്ടു കൊണ്ട് പ്രചരിക്കുന്ന റൂമറുകളിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ക്യാമ്പും വളരെയധികം അസംതൃപ്തരാണ്.അതായത് പ്രകടനം മോശമായി കൊണ്ട് പിഎസ്ജി കുഴപ്പത്തിലാവുന്ന സമയത്തൊക്കെ തന്നെയും നെയ്മറെ മറയാക്കിക്കൊണ്ട് അതല്ലെങ്കിൽ കരുവാക്കിക്കൊണ്ട് ക്ലബ്ബ് മാനേജ്മെന്റ് മറ്റുള്ളവരും രക്ഷപ്പെടുകയാണ് എന്നുള്ള കാര്യം നെയ്മർ ജൂനിയർ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ട്.

പിഎസ്ജിയുടെ മോശം പ്രകടനത്തിന്റെ ഫലമായിക്കൊണ്ട് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ തന്നെ പിഎസ്ജി പുറത്തായിരുന്നു.പക്ഷേ നെയ്മർ തന്നെയാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.നെയ്മറെ ക്ലബ്ബ് ഒഴിവാക്കും എന്നുള്ളത് വീണ്ടും സജീവമാവുകയാണ്.ആരും ക്ലബ്ബിന്റെ പ്രശ്നങ്ങളെക്കുറിച്ച് മറ്റുള്ള താരങ്ങളെ കുറിച്ചോ ചർച്ച ചെയ്യുന്നില്ല.മറിച്ച് പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ബലിയാടാക്കുന്നു എന്നാണ് നെയ്മർ വിശ്വസിക്കുന്നത്.ഇപ്പോഴത്തെ റൂമറുകളിൽ നെയ്മർ ജൂനിയർ ഒട്ടും സംതൃപ്തനല്ല.അദ്ദേഹത്തിന് കടുത്ത അമർഷവുമുണ്ട്.

കാരണം ക്ലബ്ബ് വിടുന്നതിനെ കുറിച്ച് നെയ്മർ ചിന്തിക്കുന്നു പോലുമില്ല.പാരീസിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ പദ്ധതികൾ.അതുകൊണ്ടുതന്നെയാണ് അദ്ദേഹം കോൺട്രാക്ട് 2027 വരെ നീട്ടിയിട്ടുള്ളത്.നെയ്മർക്ക് ഒട്ടും താല്പര്യമില്ലെങ്കിലും നെയ്മർ ക്ലബ്ബ് വിടും എന്ന അഭ്യൂഹങ്ങൾ സജീവമാകുന്നതിൽ താരത്തിന് തന്നെ കടുത്ത എതിർപ്പുണ്ട്.ഏതായാലും ഇക്കാര്യത്തിൽ തന്റെ നിലപാടുകൾ നെയ്മർ ജൂനിയർ ക്ലബ്ബിനെ അറിയിച്ചേക്കും.

Rate this post