യൂറോപ്യൻ ഫുട്ബോൾ സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ പി എസ് ജിക്ക് നല്ല തലവേദനയാണ് ഉണ്ടാവുന്നത്. സൂപ്പർതാരമായ കിളിയൻ എം ബാപ്പയുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുന്ന സമയത്ത് തന്നെ പി എസ് ജി യുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ടീം വിട്ടുപോകുമെന്ന റിപ്പോർട്ടുകൾ ആണ് നിലവിൽ പുറത്തുവരുന്നത്. പ്രശസ്ത ഫ്രഞ്ച് മാധ്യമമായ എൽ എക്യുപേയുടെ റിപ്പോർട്ടുകൾ പ്രകാരം തനിക്ക് പി എസ് ജി വിട്ടു പോകണമെന്ന് നെയ്മർ ജൂനിയർ പറഞ്ഞിട്ടുണ്ട്.
2025 വരെ ഫ്രഞ്ച് ക്ലബ്ബുമായി കരാറുള്ള ബ്രസീലിയൻ സൂപ്പർ താരത്തിനെ വിൽക്കാൻ പി എസ് ജി തയ്യാറാവുകയാണെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സൗദി അറേബ്യയിലും ഉൾപ്പെടെയുള്ള വമ്പൻ ക്ലബ്ബുകൾ ആണ് സൂപ്പർ താരത്തിന് വേണ്ടി രംഗത്തെത്തുക. കൂടാതെ മുൻ ക്ലബ്ബായ എഫ് സി ബാഴ്സലോണയിലേക്കുള്ള താരത്തിന്റെ മടക്കം ആഗ്രഹിക്കുന്നവരും നിരവധി പേരാണ്.
എൽഎക്യുപേയുടേത് ഉൾപ്പടെയുള്ള റിപ്പോർട്ടുകൾ പ്രകാരം പി എസ് ജി വിടുകയാണെങ്കിൽ എഫ് സി ബാഴ്സലോണയിലേക്ക് മടങ്ങാനാണ് നെയ്മർ ജൂനിയർ ആഗ്രഹിക്കുന്നത്. ഇത് സംബന്ധിച്ച് നെയ്മർ ജൂനിയറിന്റെ ഏജന്റ് പിനി സഹാവി ബാഴ്സലോണയിലേക്കുള്ള താരത്തിന്റെ ട്രാൻസ്ഫർ സാധ്യതകൾ നിരീക്ഷിക്കുന്നുണ്ട്. എഫ് സി ബാഴ്സലോണയിലേക്ക് സൂപ്പർ താരം മടങ്ങി എത്തുകയാണെങ്കിൽ ലിയോ മെസ്സി പോയതിന്റെ ഒഴിവ് ബ്രസീലിയൻ താരത്തിന് നികത്താനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
🚨 Pini Zahavi, Neymar's agent, is working to bring the Brazilian back to Barcelona on a loan deal. 🔙
— Transfer News Live (@DeadlineDayLive) August 7, 2023
(Source: @gerardromero ) pic.twitter.com/nwnKN2ImGz
നിലവിൽ ഫ്രഞ്ച് ക്ലബ്ബിനോട് ടീം വിട്ടു പോകണമെന്ന് നെയ്മർ ജൂനിയർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബ്രസീലിയൻ താരത്തിനെ കൂടാതെ പി എസ് ജി യുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പേയും ക്ലബ്ബ് വിടാൻ ഒരുങ്ങുകയാണ്, ഇപ്പോൾ കരാർ പുതുക്കുന്നില്ലെങ്കിൽ എംബാപ്പെയെ വിൽക്കണം എന്നാണ് പി എസ് ജി യുടെ നയം.