ബ്രേക്കിംഗ് ന്യൂസ്:ബ്രസീലിന് വൻ തിരിച്ചടി, കോപ്പ അമേരിക്ക കളിക്കാൻ നെയ്മറില്ല |Neymar

2024 ൽ അമേരിക്കയിൽ വെച്ച് നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ബ്രസീലിന് വമ്പൻ തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്ക്. നെയ്മർ ജൂനിയർ പരിക്ക് കാരണം കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിനു വേണ്ടി ജേഴ്സി അണിയില്ല എന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് നെയ്മർ ജൂനിയറിനു പരിക്ക് ബാധിക്കുന്നത്.

എസിഎൽ ലീഗ്മെന്റ് ഇഞ്ചുറി ബാധിച്ചതോടെ മാസങ്ങളോളം നെയ്മർ ജൂനിയർ പുറത്തിരിക്കേണ്ടിവരും. സൗദി ക്ലബ്ബായ അൽ ഹിലാലിന് വേണ്ടി സൈൻ ചെയ്തതിനുശേഷം കുറച്ചു മത്സരങ്ങൾ മാത്രമാണ് സൂപ്പർ താരം കളിച്ചത്. അപ്പോഴേക്കും വീണ്ടും വില്ലനായി പരിക്ക് വന്നു. ഏകദേശം 9 മാസത്തോളം പരിക്കിൽ നിന്നും മോചിതനായി കളിക്കളത്തിലേക്ക് തിരിച്ചെത്തുവാൻ നെയ്മർ ജൂനിയറിന് സമയമെടുക്കും എന്നതിനാൽ കോപ്പ അമേരിക്ക ടൂർണമെന്റിൽ താരമുണ്ടാവില്ല എന്നത് ഉറപ്പാണ്.

അതുമാത്രമല്ല ബ്രസീലിയൻ ടീമിലെ ഡോക്ടർ നെയ്മർ ജൂനിയറിന്റെ പരിക്ക് വിലയിരുത്തുകയും സൂപ്പർ താരം കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കാൻ ഉണ്ടാവില്ല എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റിക്കവറി പ്രോസസ്സുകൾ ഒഴിച്ച് നിർത്താൻ ആവില്ല എന്നും അതിനാൽ തന്നെ 2024 ഓഗസ്റ്റ് മാസത്തിനു ശേഷമായിരിക്കും കളിക്കളത്തിലേക്ക് തിരിച്ചു വരാൻ നെയ്മർ ജൂനിയറിന് ആവുക എന്നുള്ളതും ബ്രസീലിയൻ ടീമിലെ ഡോക്ടർ ലാസ്‌മർ പറഞ്ഞു.

2024 കോപ്പ അമേരിക്ക ടൂർണമെന്റ് ജൂൺ മുതൽ ജൂലൈ മാസം വരെയാണ് നടക്കുന്നത്. അതിനാൽ തന്നെ നെയ്മർ ജൂനിയറിന് ആ സമയത്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുവാൻ കഴിയില്ല. നെയ്മർ ജൂനിയറിന്റെ അഭാവം വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിയൻ ടീമിന് നൽകുന്ന തിരിച്ചടി വലുതാണ്. കോപ്പ അമേരിക്ക ടൂർണമെന്റ് കിരീടം തിരിച്ചുപിടിക്കുവാൻ യുവസൂപ്പർ താരങ്ങളുടെ കഴിവിലാണ് ബ്രസീലിന്റെ പ്രതീക്ഷകൾ.

Rate this post