ആധുനിക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ അർജന്റീന നായകൻ ലിയോ മെസ്സിയുടെയും ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെയും സൗഹൃദബന്ധം എത്രത്തോളം ഉണ്ടെന്ന് നമുക്കറിയാം, എഫ് സി ബാഴ്സലോണയിലും പാരീസ് സെന്റ് ജർമയിനിലും ഇരു താരങ്ങളും നിരവധി വർഷങ്ങൾ ഒരുമിച്ച് കളിച്ചിട്ടുള്ളതാണ്.
കഴിഞ്ഞ സീസണിൽ പാരീസ് സെന്റ് ജർമയിനിൽ കളിച്ച ലിയോ മെസ്സി ഇത്തവണ ടീം വിട്ട് അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ സീസണിന്റെ പകുതിയിൽ വെച്ച് ഇഞ്ചുറി ബാധിച്ച നെയ്മർ ജൂനിയർ ഇപ്പോൾ പാരീസ് സെന്റ് ജർമയിനൊപ്പമുള്ള പരിശീലനത്തിന് തിരിച്ചെത്തിയിട്ടുണ്ട്.
നെയ്മർ ജൂനിയറിന്റെ ജീവിതപങ്കാളിയായ ബ്രൂണ ബിയാൻകാർഡി പ്രെഗ്നന്റ് ആണ്. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിനിടെ നെയ്മർ ജൂനിയറിനോട് ആൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ എന്ത് പേര് ആയിരിക്കും നൽകുക എന്ന് റിപ്പോർട്ടർ ചോദിച്ചു, അതിനു മറുപടിയായി നെയ്മർ ജൂനിയർ തന്റെ ഉറ്റ സുഹൃത്തായ മെസ്സിയുടെ പേരാണ് പറഞ്ഞത്.
If your baby was a boy, have you thought about what name you would give him?
— FCB Albiceleste (@FCBAlbiceleste) July 20, 2023
Neymar🗣️: “MESSI”
❤️🤟💪pic.twitter.com/gctasGkpVr
നെയ്മർ ജൂനിയർ ലിയോ മെസ്സി എന്നിവർക്കിടയിലുള്ള സൗഹൃദബന്ധത്തിന്റെ അടയാളമാണ് നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്. നിലവിൽ പി എസ് ജി ടീമിനോടൊപ്പം പരിശീലനം നടത്തുന്ന നെയ്മർ ജൂനിയർ കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന തന്റെ മികച്ച ഫോം ഈ സീസണിലും ആവർത്തിക്കാൻ ശ്രമിക്കുകയാണ്.