ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ബ്രസീലിന്റെ രണ്ടു മുന്നണി പോരാളികളായേക്കാവുന്ന രണ്ടു താരങ്ങളാണ് നെയ്മറും വിനീഷ്യസും. പിഎസ്ജിക്ക് വേണ്ടി നെയ്മറും റയൽ മാഡ്രിഡിന് വേണ്ടി വിനീഷ്യസ് ജൂനിയറും ഏറ്റവും മികച്ച രീതിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ മികച്ച ഫോം ലോകകപ്പിന് തയ്യാറെടുക്കുന്ന ബ്രസീലിന്റെ പ്രതീക്ഷകൾ കൂടുതൽ ഉയരത്തിൽ എത്തിച്ചിരിക്കുകയാണ്.
ദേശീയ ടീമിൽ നെയ്മറുടെ പിൻഗാമിയായിട്ടാണ് വിനീഷ്യസ് ജൂനിയറിനെ കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ വിനിഷ്യസിന് എട്ടാം സ്ഥാനമാണ് ലഭിച്ചത്,വിനീഷ്യസ് ജൂനിയർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തേണ്ടതായിരുന്നുവെന്ന് നെയ്മർ അഭിപ്രയപെട്ടു.”ബെൻസീമ അത് അർഹിക്കുന്നു !!!! വിനിഷ്യസ് എട്ടാമനാകുന്നത് സാധ്യമല്ല…. കുറഞ്ഞത് ആദ്യ മൂന്നിലെങ്കിലും എത്തേണ്ടതായിരുന്നു ,” ഫ്രാൻസ് ഫുട്ബോളിന്റെ 30 നോമിനികളുടെ പട്ടികയിൽ പോലും ഇടം നേടിയിട്ടില്ലാത്ത പിഎസ്ജി ബ്രസീലിയൻ സ്‌ട്രൈക്കർ പറഞ്ഞു.
യൽ മാഡ്രിഡിന്റെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് വിജയങ്ങളിൽ പ്രധാന പങ്ക് വഹിച്ച ഒരു സീസണിന് ശേഷം വിനീഷ്യസ് ജൂനിയർ ബാലൺ ഡി ഓർ റാങ്കിംഗിൽ എട്ടാം സ്ഥാനത്താണ് എത്തിയത്.വിനി ജൂനിയർ എട്ടാം സ്ഥാനത്തെത്തിയതൊരു തമാശയാണ് എന്നാണ് നെയ്മർ അഭിപ്രായപ്പെട്ടത്.
🎙Neymar Jr:
— Brasil Football 🇧🇷 (@BrasilEdition) October 18, 2022
“Vinicius deserved to be top 3 in the Ballon d’Or this year.” pic.twitter.com/7TM4KHYBjL
കഴിഞ്ഞ സീസണിൽ ലാ ലിഗയ്ക്കും ചാമ്പ്യൻസ് ലീഗിനുമിടയിൽ 21 ഗോളുകളും 20 അസിസ്റ്റുകളും നേടിയ വിനീഷ്യസ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോയത്.ബ്രസീലിയൻ താരം അവാർഡ് ചടങ്ങിൽ പങ്കെടുത്തില്ല ഇത് സാധാരണയായി അവാർഡിനോടുള്ള അതൃപ്തിയുടെ അടയാളമാണ്.