മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ല, ബ്രസീലിയൻ സൂപ്പർ താരം നെയ്മർ മറ്റൊരു പ്രീമിയർ ലീഗ് ടീമിൽ ചേരാൻ സാധ്യത |Neymar

ന്യൂകാസിൽ യുണൈറ്റഡിന്റെ മിന്നുന്ന സീസൺ അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യതയിൽ കലാശിച്ചു. പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടിയതോടെ അടുത്ത സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിൽ താരങ്ങൾക്കായി വലിയ തുക മുടക്കാൻ ഒരുങ്ങുകയാണ് ന്യൂ കാസിൽ.റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ സമ്മർ ട്രാൻസ്ഫർ പ്ലാനുകളുടെ ഭാഗമായി നെയ്മറെ ന്യൂകാസിൽ ലക്ഷ്യമിടുന്നു.

സൗദി അറേബ്യയുടെ പിന്തുണയുള്ള കൺസോർഷ്യം ഏറ്റെടുത്തതിനുശേഷം അവർ ഒരു പുതിയ ട്രാൻസ്ഫർ നയം സ്വീകരിച്ചതിനാൽ സെന്റ് ജെയിംസ് പാർക്കിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു.അതിന്റെ ഫലമായി കീറൻ ട്രിപ്പിയർ, ബ്രൂണോ ഗുയിമാരേസ് തുടങ്ങിയ കളിക്കാർ കഴിഞ്ഞ സീസണിൽ ന്യൂ കാസിലിൽ എത്തിയിരുന്നു.മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കൺസോർഷ്യത്തിൽ ഭൂരിഭാഗം ഓഹരികളും ഉള്ളതിനാൽ ഫണ്ടുകൾ പ്രശ്‌നമാകില്ല.

2017ൽ ബാഴ്‌സലോണയിൽ നിന്ന് ലോക റെക്കോർഡ് നീക്കത്തിലൂടെ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മാറിയത് മുതൽ നെയ്‌മറിന് തുടർച്ചയായ പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാൽ അദ്ദേഹം കളിക്കളത്തിൽ നിലവിൽ വിട്ടുനിൽക്കുകയാണ്.ബ്രസീലിയൻ താരം ബാഴ്‌സലോണയിൽ നിന്ന് 2017-ൽ പാരീസ് ക്ലബ്ബിൽ ചേർന്നു. ഇതുവരെ നാല് ലീഗ് 1 കിരീടങ്ങൾ നേടിയിട്ടുണ്ട്.

ന്യൂകാസിലിന്റെ ആദ്യ മാർക്വീ സൈനിംഗ് ഹാരി കെയ്‌നായിരിക്കാം.ലെസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ ജെയിംസ് മാഡിസൺ, ബയേൺ മ്യൂണിക്കിന്റെ റയാൻ ഗ്രാവൻബെർച്ച്, ചെൽസി ലോണീ ജോവോ ഫെലിക്സ്, മൗസ ഡയബി എന്നിവരാണ് ന്യൂകാസിലിന്റെ റഡാറിന് കീഴിൽ വന്ന മറ്റ് കളിക്കാർ.ഡൊമിനിക് സോബോസ്‌ലായ്, സാമുവൽ ചുക്‌വ്യൂസ്, എബെറെച്ചി ഈസെ, സെർഗെജ് മിലിങ്കോവിച്ച്-സാവിക്, മുഹമ്മദ് കുഡൂസ് എന്നിവരും ട്രാൻസ്ഫർ ലിസ്റ്റിലുണ്ട്.2021-ൽ ന്യൂകാസിൽ യുണൈറ്റഡ് ഏറ്റെടുത്തതിനുശേഷം, അതിന്റെ സൗദി അറേബ്യൻ ഉടമ യുവ പ്രതിഭകൾ അടങ്ങുന്ന ഒരു സ്ക്വാഡ് കെട്ടിപ്പടുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

Rate this post