❝നെയ്മർ ,മെസ്സി ,എംബപ്പേ .. യൂറോപ്പ് കീഴടക്കാൻ രണ്ടും കൽപ്പിച്ച് പിഎസ്ജി❞
ഫ്രഞ്ച് ലീഗ് വണിലെ കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ യൂറോപ്പിലെ ഉയർന്ന ക്ലബ് കിരീടമായ കിരീടമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 2019-20 സീസണില്‍ അവര്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ വരെ എത്തിയെങ്കിലും ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട് നിരാശരായി. ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് എംബാപ്പെ, നെയ്മര്‍ തുടങ്ങിയ മികച്ച താരങ്ങളെ ടീമിലെത്തിച്ചാണ് അവര്‍ ഫൈനല്‍ വരെ മുന്നേറിയത്. പക്ഷേ അത് പൂര്‍ണ വിജയം കൈവരിച്ചില്ല. പിന്നാലെ പൊചെറ്റിനോയെ പരിശീലകനായി നിയമിച്ച് ഈ സീസണില്‍ കിരീടം സ്വന്തമാക്കുമെന്ന ഉറച്ച തീരുമാനമവുമായി അവര്‍ മുന്നോട്ട് പോകുന്നു.
ബാഴ്‌സലോണയില്‍ നിന്ന് ഇതിഹാസ താരം ലയണല്‍ മെസി കൂടി എത്തിയതോടെ യൂറോപ്പിലെ ഏറ്റവും ശക്തമായ മുന്നേറ്റ നിര പാരിസിന് സ്വന്തമാവും.മൂന്നു വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജി യിൽ കരാറിൽ ഒപ്പിടുന്നത്.മെസ്സി 2023വരെയുള്ള പ്രാഥമിക കരാർ പി എസ് ജിയിൽ ഒപ്പുവെക്കും. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്.വർഷം 35 മില്യൺ യൂറോ വേതനമായി മെസ്സിക്ക് ലഭിക്കും. പാരിസിൽ നെയ്മറെക്കാൾ കൂടുതൽ വേതനമാണ് മെസ്സിക്ക് ലഭിക്കുന്നത്.
മെസി പിഎസ്ജിയിലേക്ക് വരുന്നതോടെ വലിയ തലവേദന അനുഭവിക്കാന്‍ പോകുന്നത് പരിശീലകന്‍ പൊചെറ്റിനോ ആയിരിക്കും. തന്ത്രങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് വലിയ തലേേവദനയായിരിക്കും അര്‍ജന്റീന പരിശീലകനെ കാത്തിരിക്കുന്നത്. മെസി എത്തുമ്പോള്‍ നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം മുന്നേറ്റത്തില്‍ മെസ്സിയെ കളിപ്പിക്കുമെന്ന് ഉറപ്പ്. എയ്ഞ്ചല്‍ ഡി മരിയ, മൊറോ ഇക്കാര്‍ഡി എന്നിവരും ബെഞ്ചിലുണ്ട്.പൊചെറ്റിനോയുടെ പുതു തന്ത്രം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.
ഏറ്റവും പരിചിതമായ 4-3-3 ശൈലിയായിരിക്കും പൊചെറ്റിനോ പരീക്ഷിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്നേറ്റത്തിന്റെ വലത് മെസി ഇടത് വശത്ത് നെയ്മര്‍ മധ്യത്തില്‍ എംബാപ്പെ. ബാഴ്‌സയില്‍ ഇത്തരമൊരു റോളില്‍ മെസി പല തവണയായി കളിച്ചിട്ടുണ്ട്.
മറ്റൊരു സാധ്യത 4-2-3-1 എന്നതാണ്. ഈ സ്‌റ്റൈലിലാണ് ടീമിനെ വിന്യസിപ്പിക്കുന്നത് എങ്കില്‍ ഡി മരിയ വലതു വശത്ത് സ്ഥാനം പിടിക്കുന്നു. മെസി ഒരു പ്ലേമേക്കറുടെ റോളില്‍ എംബാപ്പെയുടെ പിന്നില്‍ കളിക്കുകയും നെയ്മര്‍ വീണ്ടും ഇടതു വശത്ത് നിന്ന് ആക്രമിക്കുകയും ചെയ്യുന്നു. മാര്‍ക്കോ വെറാറ്റി, ലിവര്‍പൂളില്‍ നിന്ന് ഇത്തവണ പിഎസ്ജിയിലെത്തിയ വിനാല്‍ഡം എന്നിവരായിരിക്കും അപ്പോള്‍ മധ്യനിരയില്‍ കളിക്കുക.
മറ്റൊരു സാധ്യത 3 -4 -3 എന്ന ശൈലിക്കാന്. മൂന്നു പ്രതിരോധ താരങ്ങളെയും വിഗ് ബൈക്കുകൾ ഉൾപ്പെടെ നാല് മിഡ്ഫീൽഡറെയും മൂന്നു മുന്നേറ്റ നിരക്കാരെയും ഉൾപ്പെടുത്തിയുള്ള ശൈലിയും പരിശീലകൻ പരീക്ഷിച്ചേക്കാം.കാർലോ ആൻസലോട്ടിയുടെ കാലത്തിനുശേഷം പാരീസിൽ ഒരു 4-2-2-2 ശൈലി ഉപയോഗിച്ചിട്ടില്ല.ഒരു 4-1-4-1 അല്ലെങ്കിൽ 3-2-4-1 എന്ന ശൈലിയും പരീക്ഷിക്കപ്പെടാവുന്ന ഒന്നാണ്.പ്രതിരോധത്തിനും ടീമിന്റെ സന്തുലിതാവസ്ഥയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന ഓണായിരിക്കും ഈ ശൈലി.പിഎസ്ജിയുമായുള്ള പോച്ചെറ്റിനോയുടെ ഗോ-ടു ഫോർമേഷൻ ഇതുവരെ ഏകദേശം 4-2-3-1 അതിൽ തന്നെ സീസൺ ആരംഭിക്കാനായിരിക്കും പരിശീലകൻ ശ്രമിക്കുക.
മെസിയുടെ വരവ് സത്യത്തില്‍ പൊചെറ്റിനോയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്. അതിനെ മികച്ച രീതിയില്‍ മൈതാനത്ത് പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചാല്‍ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നം ഇത്തവണ പൂവണിയും. പക്ഷേ താരങ്ങളുടെ ബാഹുല്യം പരിശീലകന് വലിയ തലവേദനയായി മാറുമോ എന്നു കണ്ടറിയാം. ഈ സീസണിൽ ടീമിലെത്തിയ റാമോസ് ,വൈനാൽഡോം , ഹക്കിമി, ഡോണാരുമ ,മെസ്സി എന്നി എന്നി അഞ്ചു താരങ്ങളും പാരീസിന്റെ ആദ്യ ഇലവനിൽ ഉണ്ടാവും എന്നുറപ്പാണ്.