പാരീസ് സെന്റ് ജെർമെയ്ൻ താരം നെയ്മർ സാങ്കേതിക കഴിവിന്റെ കാര്യത്തിൽ ക്ലബ് സഹതാരം ലയണൽ മെസ്സിക്ക് പിന്നിൽ രണ്ടാമതാണെന്ന് മുൻ ലിവർപൂൾ മിഡ്ഫീൽഡർ ഡോൺ ഹച്ചിസൺ അവകാശപ്പെട്ടു.2017-ൽ 222 മില്യൺ യൂറോയുടെ റെക്കോർഡ് ബ്രേക്കിംഗ് ഇടപാടിൽ ബാഴ്സലോണയിൽ നിന്ന് പിഎസ്ജിയിൽ ചേർന്ന 30-കാരൻ ഈ വേനൽക്കാലത്ത് ലീഗ് 1 ക്ലബ് വിടുമെന്ന് സൂചനയുണ്ട്.
പുതിയ ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയറും പുതിയ സ്പോർട്സ് ഡയറക്ടർ ലൂയിസ് കാംപോസും ചേർന്ന് ടീമിനെ പുനർ നിർമിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി നെയ്മറെ പിഎസ്ജി വിൽക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഇഎസ്പിഎൻ റിപ്പോർട്ട് പ്രകാരം ചെൽസി അവനെ സൈൻ ചെയ്യുമെന്ന് സൂചനയുണ്ട്. ബാഴ്സലോണയ്ക്കായി 186 മത്സരങ്ങളിൽ നിന്ന് 181 ഗോൾ സംഭാവനകൾ രേഖപ്പെടുത്തിയ നെയ്മർ, ബ്ലോക്ക്ബസ്റ്റർ നീക്കത്തിൽ പാരീസിലേക്ക് മാറിയതിന് ശേഷം തന്റെ പഴയ ഫോം നിലനിർത്താൻ പാടുപെട്ടു.അഞ്ച് വർഷം മുമ്പ് ലയണൽ മെസ്സിയുടെ നിഴലിൽ നിന്ന് രക്ഷപ്പെടാൻ ബ്രസീലിയൻ ആഗ്രഹിച്ചിരുന്നു, എന്നാൽ ഇപ്പോൾ മറ്റൊരു ക്ലബ്ബിൽ വീണ്ടും അവർ ഒരുമിക്കുകയും ചെയ്തു.
“എല്ലാ രാത്രിയും നെയ്മർ ഉറങ്ങാൻ കിടക്കുമ്പോൾ തലയിണയിൽ തല വെച്ച് ഇങ്ങനെ ചിന്തിക്കുന്നുണ്ടാവും ,ഞാൻ മെസ്സിയെയും സുവാരസിനേയും വിട്ട് എന്തിനാണ് പിഎസ്ജി യിലേക്ക് ഇങ്ങനെയൊരു നീക്കം നടത്തിയത്?’ പിഎസ്ജിയോട് അനാദരവില്ല. അന്നത്തെ എല്ലാ തലക്കെട്ടുകളും ഞാൻ വായിച്ചു. മെസ്സിയുടെ നിഴലിൽ നിന്ന് മാറി ഒരു ബാലൺ ഡി ഓർ നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ അത് ശരിയായ നീക്കമായി ഒരിക്കലും തോന്നിയിട്ടില്ല”ESPN-നോട് സംസാരിക്കുമ്പോൾ ഹച്ചിസൺ തുറന്നുപറഞ്ഞു.
“നെയ്മർ ഒരു പ്രതിഭയാണ്, സാങ്കേതികമായി അവനെക്കാൾ മെസ്സി മാത്രമേ മികച്ചതായുള്ളു .ഇംഗ്ലണ്ടിന് പുറത്തുള്ള മികച്ച നാല് ടീമുകളെ നിങ്ങൾ നോക്കൂ, ആർക്കും അവനെ താങ്ങാൻ കഴിയില്ല. പിന്നെ ലിവർപൂളിനെപ്പോലുള്ള ടീമുകളുണ്ട്, അവർക്ക് അവനെ ശരിക്കും ആവശ്യമില്ല, കാരണം അവൻ അവരുടെ സിസ്റ്റവുമായി പൊരുത്തപ്പെടുന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
La Nacion റിപ്പോർട്ട് അനുസരിച്ച് ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി തന്റെ സുഹൃത്തും സഹ ഫോർവേഡുമായ നെയ്മറിനൊപ്പം PSG യിൽ തുടർന്നും കളിക്കാൻ ആഗ്രഹിക്കുന്നു.പാരീസിൽ രണ്ട് കളിക്കാരുടെ കൂടിച്ചേരൽ നീട്ടാൻ 35 കാരനായ മെസ്സി ആഗ്രഹിക്കുന്നുണ്ട്.