❝ലോകകപ്പ് നേടുക എന്നത് സ്വപ്നമാണ്❞ : സീസണിലെ തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് നെയ്മർ |Neymar

2022-23-ൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ മികച്ച ഫോമിലാണ് കൊണ്ടിരിക്കുന്നത്. പിഎസ്ജി കാക്കയി 13 കളികളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്. ഒപ്പം ലീഗ് 1 ക്ലബ്ബിനായി ഒമ്പത് അസിസ്റ്റുകളും രേഖപ്പെടുത്തി.2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനായി ബ്രസീൽ തയ്യാറെടുക്കുമ്പോൾ ഫോർവേഡ് ശരിയായ സമയത്ത് ഫോമിൽ എത്തുകയാണ്.തന്റെ ഓൾറൗണ്ട് ഗെയിം മുമ്പത്തേക്കാൾ മികച്ചതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

രണ്ട് മാസം മുമ്പ് നെയ്മർ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിക്കുമോ എന്ന് പോലും സംശയിച്ചവർക്ക് മുന്നിലൂടെ തകർപ്പൻ പ്രകടനവുമായാണ് നെയ്മർ ഏത്തിയത്. ഈ സീസണിൽ പിഎസ്ജിയുടെ ഏറ്റവും മികച്ച താരമായി നെയ്മറുടെ പേര് നിസംശയം പറയാൻ സാധിക്കും.ലീഗ് 1 ലെ നെയ്മറിന്റെ സ്ഥിതിവിവരക്കണക്കുകൾ മാത്രം നോക്കിയാൽ താരത്തിന്റെ ഈ സീസണിലെ നിലവാരം മനസ്സിലാക്കാൻ സാധിക്കും. ഈ സീസണിൽ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിളിലെ കളിക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ബ്രസീലിയൻ താരത്തിന് മികച്ച റെക്കോര്ഡാണുളളത്.

“ഇവിടെ പുതിയൊരു നെയ്മർ ഇല്ല,അങ്ങനെ ഉണ്ടെന്നു ഞാൻ കരുതുന്നുമില്ല. ഈ സീസണിലെ മികവിന്റെ കാരണം കാര്യങ്ങളെല്ലാം ഇപ്പോൾ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നുള്ളത് കൊണ്ടാണ്.ഈ സീസണിൽ ഒരു മികച്ച സ്റ്റാർട്ട് എനിക്ക് ലഭിച്ചു.ഈ ക്ലബ്ബിൽ വന്ന സമയത്ത് എനിക്ക് ഇതുപോലെ തന്നെയായിരുന്നു.ഞാൻ വളരെയധികം സന്തോഷവാനാണ്” നെയ്മർ പറഞ്ഞു.

ഗോളുകളും അസിസ്റ്റുകളും നേടി കൊണ്ട് എന്റെ ടീമിന് നല്ല രൂപത്തിൽ സഹായിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. ഇനിയും ഈ സീസൺ മുഴുവനും ഇതുപോലെ തുടരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷകൾ.എല്ലാവരും സഹായിക്കുമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും, ഞാൻ ഒരു അസാധാരണ പ്രതിരോധക്കാരനല്ലെന്ന് എനിക്കറിയാം, പക്ഷേ എന്റെ ടീമംഗങ്ങളെ സഹായിക്കാൻ ഞാൻ പരമാവധി ശ്രമിക്കും” സീസണിലെ മിന്നും പ്രകടനം നടത്തുന്ന നെയ്മർ ഒരു പുതിയ നെയ്മറാണോ എന്ന ചോദ്യത്തിന് ബ്രസീലിയൻ മറുപടി പറഞ്ഞു.

“എന്റെ സീസൺ നന്നായി തുടങ്ങിയതിൽ ഞാൻ വളരെ സന്തോഷവാനാണ്, അത് പാരീസ് സെന്റ് ജെർമെയ്‌നിനൊപ്പമോ ബ്രസീൽ ദേശീയ ടീമിനൊപ്പമോ ആകട്ടെ.ഈ വർഷത്തെ ലക്ഷ്യം ഇരു ടീമുകൾക്കൊപ്പവും ജയിക്കുക എന്നതാണ് ലക്‌ഷ്യം. പാരീസിനും ബ്രസീലിനുമൊപ്പം എല്ലാം ജയിക്കുക എന്നതാണ്. ഞങ്ങൾക്ക് ഒരു ലോകകപ്പ് വരാനിരിക്കുന്നു, ആ മത്സരം എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് ഞങ്ങൾക്കറിയാം.എന്നാൽ എനിക്ക് അത് നേടാനുള്ള ഒരു സ്വപ്നമുണ്ട്, ചാമ്പ്യൻസ് ലീഗ് ഉടൻ പാരീസിൽ വരുന്നതുപോലെ എനിക്ക് അത് ഉറപ്പാണ്” 30-കാരൻ സീസണിലെ തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് പറഞ്ഞു.

Rate this post