ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെന്ന് നെയ്മറെന്ന് ബ്രസീൽ കോച്ച് ഫെർണാണ്ടോ ദിനിസ്.വെനസ്വേലയുമായുള്ള ഹോം 1-1 ന്റെ സമനിലയ്ക്ക് ശേഷം നാളെ ഇന്ത്യൻ സമയം പുലർച്ചെ നടക്കുന്ന മത്സരത്തിൽ ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുകയാണ്.
വെനസ്വേലയുമായുള്ള മത്സരത്തിന് ശേഷം ആരാധകൻ സ്റ്റാൻഡിൽ നിന്ന് പോപ്‌കോൺ ബാഗ് കൊണ്ട് നെയ്മറെ എറിഞ്ഞിരുന്നു.ഈ സംഭവത്തെ ദിനിസ് അപലപിച്ചു.ഉറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഡിനിസ്. “വെനസ്വേലയ്‌ക്കെതിരെ നെയ്മർ നിർണായക താരമായിരുന്നു.അദ്ദേഹം ഒരു അസിസ്റ്റ് നൽകി. ബ്രസീലിയൻ ഫുട്‌ബോളിന്റെയും ലോക ഫുട്‌ബോളിന്റെയും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് നെയ്‌മർ എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു”ഫെർണാണ്ടോ ദിനിസ് പറഞ്ഞു.
125 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ 31 കാരനായ നെയ്മർ കഴിഞ്ഞ മാസം പെലെയെ മറികടന്ന് ബ്രസീലിന്റെ എക്കാലത്തെയും മികച്ച പുരുഷ ടോപ് സ്‌കോററായി മാറിയിരുന്നു.127 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകളാണ് നേടിയിരിക്കുന്നത്.എടുത്തു പറയേണ്ട ഒരു കാര്യം നെയ്മറുടെ നമ്പറുകൾ ,ഒരു സ്‌ട്രൈക്കറെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും അദ്ദേഹം ഒന്നാമനാണ് ദിനിസ് പറഞ്ഞു.
Neymar – Brazil's greatest? 🇧🇷 pic.twitter.com/xiZbcMOs7n
— GOAL India (@Goal_India) October 17, 2023
“ഗോളുകൾ, അസിസ്റ്റുകൾ, ഗോൾ പങ്കാളിത്തം, ഡ്രിബ്ലിംഗ്….സ്വന്തം ടീമിൽ വേണമെന്ന് ലോകത്ത് ഏതൊരു കോച്ചും ആഗ്രഹിക്കുന്ന താരങ്ങളിൽ ഒരാളാണ് നെയ്മർ ” പരിശീലകൻ പറഞ്ഞു.10 ടീമുകളുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി ബ്രസീൽ രണ്ടാം സ്ഥാനത്താണ്, ലോകകപ്പ് ജേതാക്കളായ അർജന്റീനയേക്കാൾ രണ്ട് പോയിന്റ് പിന്നിലാണ്.