ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തു കൊണ്ട് ബ്രസീലിയൻ ടീം ഗംഭീര പ്രകടനം കാഴ്ചവച്ചു. ഇരട്ട ഗോളുകളും അസിസ്റ്റുമായി മിന്നിത്തിളങ്ങിയ നെയ്മർ ജൂനിയർ, റോഡ്രിഗോ എന്നിവരാണ് ബ്രസീലിന്റെ വിജയത്തിൽ നിർണായ പങ്കുവഹിച്ചത്. കൂടാതെ ഒരുഗോളും ഒരു അസിസ്റ്റുമായി റഫിഞ്ഞയും ബ്രസീലിന് വേണ്ടി സ്കോർബോർഡിൽ ഇടം നേടി.
24, 53 മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടിയ റോഡ്രിഗോയെ കൂടാതെ 61, 93 മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടി നെയ്മർ ജൂനിയർ സ്കോർബോർഡിൽ തന്റെ പേര് എഴുതിച്ചേർത്തു. 47 മിനിറ്റിലാണ് റഫീഞ്ഞയുടെ ഗോൾ വരുന്നത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ പെലെയുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ് നെയ്മർ ജൂനിയർ.
ബ്രസീൽ ദേശീയ ടീമിന് വേണ്ടി 77 ഗോളുകൾ സ്കോർ ചെയ്ത സാക്ഷാൽ പെലെയുടെ റെക്കോർഡിനൊപ്പമുണ്ടായിരുന്ന നെയ്മർ ജൂനിയർ ഇരട്ട ഗോളുകൾ ഇന്നത്തെ മത്സരത്തിൽ നേടിയതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 79 ഗോളുകൾ എന്ന നേട്ടത്തിലേക്കാണ് എത്തിയത്. ബ്രസീലിയൻ ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച ടോപ്സ്കോററായി നെയ്മർ ജൂനിയർ മാറിക്കഴിഞ്ഞു.
NEYMAR PASSES PELÉ TO BECOME BRAZIL’S ALL-TIME MEN’S TOP SCORER 🇧🇷 pic.twitter.com/nTyFiRBrph
— B/R Football (@brfootball) September 9, 2023
125 മത്സരങ്ങൾ ബ്രസീലിയൻ ജഴ്സിയിൽ കളിച്ച താരം 79 ഗോളുകളും 56 അസിസ്റ്റുകളുമാണ് ടീമിനുവേണ്ടി നേടിയത്. 91 മത്സരങ്ങളിൽ നെയ്മറിനൊപ്പം ബ്രസീൽ ടീം വിജയിച്ചു. അതേസമയം ഇന്ന് നടന്ന ബോളിവിയക്കെതിരായ മത്സരത്തിനിടെ നെയ്മർ ജൂനിയറിന് മികച്ച ഗോൾ നേടാനുള്ള അവസരമാണ് നഷ്ടമായത്. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നും പന്ത് സ്വീകരിച്ച് എതിർ പോസ്റ്റിലേക്ക് ഓടിയ നെയ്മർ ജൂനിയർ ടീം താരങ്ങളെയും വെട്ടിക്കടന്നുകൊണ്ട് പോസ്റ്റിലേക്ക് ഷൂട്ട് ചെയ്തെങ്കിലും ഗോൾകീപ്പർ വിലങ്ങു തടിയായി നിന്നു. ഇത് ഗോളമായി മാറിയിരുന്നെങ്കിൽ ഈ വർഷത്തെ പുസ്കസ് അവാർഡിന് ഈ ഗോൾ നോമിനേറ്റ് ചെയ്യപ്പെട്ടേനെയെന്നാണ് ആരാധകർ പ്രതികരിച്ചത്.
Mercy Neymar! Puskas almost scores a goalpic.twitter.com/cMgE15gidb
— VAR Tático (@vartatico) September 9, 2023