വെംബ്ലിയിൽ ഇറ്റലിക്കെതിരായ ഫൈനൽസിമ പോരാട്ടത്തിൽ അർജന്റീന വിജയിച്ചതിന് പിന്നാലെ ബ്രസീലിയൻ താരം നെയ്മർ അർജന്റീനയുടെ ആഘോഷങ്ങളെ പരിഹസിച്ചു. വെംബ്ലിയിൽ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി 2022 ഫിനാലിസിമ കിരീടം സ്വന്തമാക്കിയതിനു ശേഷമുള്ള വിജയാഘോഷത്തിൽ അര്ജന്റീന താരങ്ങൾ ബ്രസീലിനെ കളിയാക്കിയിരുന്നു.
വെംബ്ലിയിലെ അവരുടെ ഡ്രസ്സിംഗ് റൂമിൽ അർജന്റീനിയൻ താരങ്ങൾ പാടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.”എന്താണ് സംഭവിച്ചത്, ബ്രസീൽ? നിങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണോ? എന്താണ് സംഭവിച്ചത്, ബ്രസീൽ? ഫാവെലകളിൽ അവരെല്ലാം കരയുകയാണ്. വർഷങ്ങൾ കടന്നുപോകുന്നു, നിങ്ങൾ 50-കളിലെ കപ്പ് ഓർക്കുന്നുണ്ടോ? അവരെല്ലാം s*** ആണ്, അത് വീണ്ടും സംഭവിക്കുമെന്ന് അവർ ഭയപ്പെടുന്നു. കാരണം മെസ്സിക്ക് കിരീടമുണ്ട്. നിങ്ങളെ മയക്കുന്ന മാന്ത്രികതയുള്ള ഇടതുകാലും. മറഡോണയെ ഓർക്കുക? ഇത് നിങ്ങളെ വേദനിപ്പിക്കുന്നു, ഇത് നിങ്ങളെ വേദനിപ്പിക്കുന്നു, പക്ഷേ ഈ കപ്പ് അർജന്റീനയുടേതാണ്” ഇങ്ങനെ പറഞ്ഞാണ് അവർ ബ്രസീലിനെ പരിഹസിച്ചത്.
അർജന്റീന താരങ്ങളുടെ വിജയാഘോഷത്തിൽ ബ്രസീൽ ടീമിനെ കളിയാക്കിയതു സംബന്ധിച്ച് ഒരു ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് വന്നിരുന്നു. അതിനടിയിൽ കമന്റായാണ് “അവർ ലോകകപ്പ് വിജയിച്ചോ” എന്ന കളിയാക്കൽ നെയ്മർ നടത്തിയത്. ഇതു വളരെ പെട്ടന്നു തന്നെ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയും ചെയ്തു.പിഎസ്ജിയിൽ നെയ്മറുടെ സഹതാരങ്ങൾ ആയിരുന്ന മെസ്സി,ലിയാൻഡ്രോ പരേഡസ്, എയ്ഞ്ചൽ ഡി മരിയ എന്നിവർ അര്ജന്റീന നിരയിൽ ഉണ്ടായിരുന്നു.
ഈ സീസണിന്റെ തുടക്കത്തിലും സമാനമായ ഒരു സംഭവം നടന്നിരുന്നു, മധ്യനിര താരം പരേഡെസ് മെസ്സിക്കും ഡി മരിയയ്ക്കും കോപ്പ അമേരിക്ക ട്രോഫിയ്ക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു . അതിനു താഴെ ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്ത് നെയ്മർ വാർത്തകളിൽ ഇടം നേടിയിരുന്നു. കളിക്കാർക്കിടയിൽ യഥാർത്ഥ സംഘർഷത്തിന്റെ സൂചനകളൊന്നും ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകർ ഇതിനെ കാര്യമായി എടുക്കുന്നുണ്ട്.