അൽ ഹിലാൽ മാനേജർ ജോർജ് ജീസസിനെ പുറത്താക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന വാർത്തകളെ തള്ളിക്കളഞ്ഞ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. അതെല്ലാം വ്യാജ വാർത്തകളെന്ന് 31 കാരൻ തറപ്പിച്ചു പറഞ്ഞു.അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ജോർജ് ജീസസിനെ അൽ ഹിലാലിന്റെ മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് നെയ്മർ അഭ്യർത്ഥിച്ചതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പല മാധ്യമങ്ങളും പുറത്ത് വിട്ടിരുന്നു.
“നിങ്ങൾ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നത് അവസാനിപ്പിക്കണം.ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പേജുകളൊന്നും ഇത്തരം വാര്‍ത്തകള്‍ പങ്കുവെക്കരുത്. എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ഇത്തരം പ്രചാരണങ്ങള്‍ ഇവിടെ നിര്ത്തു, കാരണം, ഇത് അപമാനിക്കുന്നതിന് തുല്യമാണ്”നെയ്മർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.ഓഗസ്റ്റിൽ പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് സൗദി പ്രോ ലീഗിലേക്ക് എത്തിയ ബ്രസീലിയൻ സൂപ്പർ താരം ഇതുവരെ തന്റെ പുതിയ ക്ലബ്ബിനായി സ്കോർ ചെയ്തിട്ടില്ല.
എഎഫ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ മിന്നൗസ് നവബഹോർ നമാംഗനെതിരെ 1-1ന് സമനില വഴങ്ങിയതിന് ശേഷം അദ്ദേഹം മാനേജർ ജോർജ്ജ് ജീസസുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു .മൈതാനത്തിലെ മോശം മനോഭാവത്തിന്റെ പേരിൽ നെയ്മറിനെതിരെ ജീസസ് തിരിഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ക്ലബ്ബ് ഡയറക്ടര്‍മാരെ കണ്ട് നെ്മര്‍ കോച്ചിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. നെയ്മര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ക്ലബ്ബ് ഡയറക്ടര്‍മാര്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടില്ലെങ്കില്‍ പുറത്ത് പോകേണ്ടിവരുമെന്ന് കോച്ചിന് മുന്നറിയിപ്പ് നല്കിയെന്നുമുള്ള റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.
🚨 Neymar is already very unhappy by the start of his adventure at Al-Hilal. 😤🇸🇦
— Transfer News Live (@DeadlineDayLive) September 25, 2023
The Brazilian clashed with his coach, Jorge Jesus, after the Asian Champions League match against Navbahor Namangan.
The Portuguese coach criticised Neymar for his bad attitude on the pitch and… pic.twitter.com/jPe6oatXOq
ഹിലാലിലേക്ക് പോയതിന് ശേഷം 31-കാരൻ രണ്ട് തവണ മാത്രമാണ് 90 മിനിറ്റ് പൂർത്തിയാക്കിയത്.90 മില്യൺ യൂറോയ്ക്ക് ലിഗ് 1 ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്നിൽ നിന്ന് ഓഗസ്റ്റിൽ മാത്രമാണ് നെയ്മർ അൽ ഹിലാലിനൊപ്പം ചേർന്നത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സൗദി പ്രോ ലീഗ് ട്രാൻസ്ഫർ എന്ന റെക്കോർഡ് ബ്രസീൽ ക്യാപ്റ്റന്റെ പേരിലാണ്.
Neymar breaks the silence on the rumours of him not being happy at Al Hilal & not liking Jorge Jesus:
— Neymoleque | Fan 🇧🇷 (@Neymoleque) September 25, 2023
“Lie… you guys have to stop believing these things, pages like this .. with millions of followers can’t be posting fake news!
With all the respect in the world, I ask you to… pic.twitter.com/oY73tVtHpZ
അൽ-റിയാദിനെ 6-1 ന് തോൽപ്പിച്ച് അരങ്ങേറ്റത്തിൽ തന്നെ രണ്ട് അസിസ്റ്റുകളോടെയാണ് ബ്രസീലിയൻ തന്റെ പുതിയ ക്ലബ്ബിൽ ജീവിതം ആരംഭിച്ചത്. എന്നിരുന്നാലും, ഡമാക് എഫ്സിക്കെതിരെയും നവബഹോറിനെതിരെയും 1-1 ന് സമനിലയിൽ പിരിഞ്ഞപ്പോൾ മുൻ ബാഴ്സലോണ താരത്തിന് സ്കോർ ചെയ്യാനോ അസിസ്റ്റ് ചെയ്യാനോ സാധിച്ചില്ല.