യൂറോപ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ. നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിനിൽ നിന്നും പടിയിറങ്ങുന്ന നെയ്മർ ജൂനിയർ പുതിയ ക്ലബ്ബായി തിരഞ്ഞെടുത്തത് സൗദി അറേബ്യയിലെ വമ്പൻ ടീമായ അൽ ഹിലാൽ ആണെന്നാണ് റിപ്പോർട്ടുകൾ.
പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ നൽകുന്ന അപ്ഡേറ്റുകൾ പ്രകാരം നെയ്മർ ജൂനിയർ അൽ ഹിലാലിലേക്കുള്ള സൈനിങ് പൂർത്തിയാക്കുന്നതിന് അരികിലാണ്, 2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിലായിരിക്കും സൗദി ക്ലബ്ബുമായി ബ്രസീലിയൻ താരം ഒപ്പുവെക്കുക. റിപ്പോർട്ടുകൾ പ്രകാരം സീസണിൽ 160 മില്യൻ യൂറോയാണ് സാലറിയായി നെയ്മറിന് ലഭിക്കാൻ പോകുന്നത്.
അഞ്ചുതവണ ബാലൻഡിയോർ ജേതാവായ ക്രിസ്ത്യാനോ റൊണാൾഡോ നയിച്ച വഴികളിലൂടെയാണ് യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങൾ സൗദി അറേബ്യയിലെത്തുന്നത്. ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് കൂടു മാറിയപ്പോൾ നിരവധി പേർ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. എന്നാൽ സൂപ്പർ താരങ്ങൾക്ക് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറാവുന്ന സൗദി അറേബ്യ ക്രിസ്ത്യാനോ റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വമ്പൻ താരങ്ങളെ തങ്ങളുടെ ലീഗിലേക്ക് കൊണ്ടുവന്നു.
Al Hilal are preparing formal documents to be checked on Monday in order to get Neymar Jr deal done 🚨🔵🇧🇷 #Neymar
— Fabrizio Romano (@FabrizioRomano) August 14, 2023
Player already approved the move, two year contract — lawyers will be on it.
Al Hilal already booked medical tests; waiting for Ney’s camp final green light. pic.twitter.com/EH9VZgeodX
ഇപ്പോഴിതാ നെയ്മർ ജൂനിയർ കൂടി സൗദി പ്രൊലീഗിലേക്ക് കളിക്കാൻ എത്തുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോയുടെ എതിരാളിയായാണ് നെയ്മർ ജൂനിയർ അൽഹിലാലിൽ എത്തുന്നത്. ലിയോ മെസ്സി കളിക്കുന്ന മേജർ സോക്കർ ലീഗിൽ നിന്നും ഓഫറുകൾ വന്നെങ്കിലും നെയ്മർ ജൂനിയറിന്റെ തീരുമാനം സൗദി അറേബ്യയിലേക്ക് നീങ്ങാൻ ആയിരുന്നു. അൽ ഹിലാലിൽ സൈൻ ചെയ്യുന്നതിന് നെയ്മർ ജൂനിയർ സമ്മതിച്ചിട്ടുണ്ട് എന്ന് ഫാബ്രിസിയോയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.