സെൽഫിഷ് എംബപ്പേ,നെയ്മറുടെ നീരസം,സോഷ്യൽ മീഡിയയിൽ ആരാധകപ്രതിഷേധങ്ങൾ കടുത്തു|Kylian Mbappe

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരത്തിൽ കരുത്തരായ യുവന്റസിനെ കീഴടക്കാൻ ലീഗ് വൺ ശക്തികളായ പിഎസ്ജിക്ക് സാധിച്ചിരുന്നു.സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി യുവന്റസിനെ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ബ്രെയ്സാണ് പിഎസ്ജിക്ക് സഹായകരമായത്.യുവന്റസിന്റെ ഗോൾ മക്കെന്നിയായിരുന്നു നേടിയിരുന്നത്.

മത്സരത്തിന്റെ അഞ്ചാമത്തെ മിനിറ്റിൽ തന്നെ ഗോൾ നേടാൻ എംബപ്പേക്ക് കഴിഞ്ഞു.നെയ്മറായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്.22-ആം മിനുറ്റിൽ എംബപ്പേ വീണ്ടും വല കുലുക്കി. ഇത്തവണ ഹക്കീമിയാണ് അസിസ്റ്റ് നൽകിയത്.53-ആം മിനുട്ടിൽ കോസ്റ്റിച്ചിന്റെ അസിസ്റ്റിൽ നിന്നാണ് മക്കെന്നി യുവന്റസിന്റെ ഏക ഗോൾ നേടിയത്.

എംബപ്പേയുടെ ഈ ഇരട്ട ഗോൾ നേട്ടത്തിലും ആരാധകർ സന്തോഷവാന്മാരല്ല.മറിച്ച് എംബപ്പേക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു വരികയാണ്. താരത്തിന്റെ സെൽഫിഷ്‌ പെരുമാറ്റത്തിനെതിരെയാണ് രണ്ടും വ്യാപകമായ പ്രതിഷേധങ്ങൾ ആരാധകർക്കിടയിൽ ഉണ്ടായിട്ടുള്ളത്. വീഡിയോ സഹിതം പങ്കുവെച്ചുകൊണ്ടാണ് ആരാധകർ എംബപ്പേക്കെതിരെ പ്രതികരണങ്ങൾ നടത്തുന്നത്.

മത്സരത്തിന്റെ 51ആം മിനിട്ടിൽ ലയണൽ മെസ്സി വളരെ പണിപ്പെട്ടു കൊണ്ട് ഒരു മുന്നേറ്റം തുടങ്ങിവെച്ചു. എന്നിട്ട് മെസ്സി എംബപ്പേക്ക് ബോൾ കൈമാറുകയായിരുന്നു. ആ ബോളുമായി കുതിച്ച ഗോളാവാൻ സാധ്യത വളരെ കുറഞ്ഞ ആങ്കിളിൽ നിന്നും ഷോട്ട് ഉതിർക്കുകയായിരുന്നു.എന്നാൽ ലക്ഷ്യം കാണാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

പക്ഷേ എംബപ്പേക്ക് മറുഭാഗത്തേക്ക് നെയ്മർക്ക് പാസ് നൽകാനുള്ള ഏറ്റവും അനുയോജ്യമായ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു.ഡിഫന്റർമാരുടെ മാർക്കിംഗ് ഇല്ലാത്ത നെയ്മർക്ക് അനായാസം പാസ് എത്തിക്കാനും അത് നെയ്മർക്ക് ഗോളാക്കി മാറ്റാനുമുള്ള സുവർണ്ണാവസരം അവിടെ ഉണ്ടായിരുന്നു. എന്നാൽ എംബപ്പേ നെയ്മറെ പരിഗണിച്ചത് പോലുമില്ല. മറിച്ച് ഹാട്രിക്ക് ഗോൾ നേട്ടത്തിന് വേണ്ടി എംബപ്പേ സ്വയം ഷോട്ട് എടുക്കുകയാണ് ചെയ്തത് എന്നാണ് ആരാധകർ ആരോപിച്ചിരിക്കുന്നത്. തനിക്ക് പാസ് നൽകാത്തതിനുള്ള നീരസം നെയ്മർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

രണ്ട് ഗോളുകൾ നേടി കൊണ്ട് ടീമിന്റെ വിജയശിൽപിയായെങ്കിലും ആരാധകരുടെ ദേഷ്യം മുഴുവനും എംബപ്പേയോടാണ്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ സെൽഫിഷ് താരം എന്നാണ് ചിലർ ട്വിറ്ററിൽ എംബപ്പേ വിശേഷിപ്പിച്ചിരിക്കുന്നത്. മുമ്പ് ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ എംബപ്പേയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും ഇനി ഇത് അനുവദിക്കാൻ പാടില്ല എന്നുമാണ് ചില അഭിപ്രായപ്പെട്ടിരിക്കുന്നത്.ഏതായാലും എംബപ്പേയുടെ ഈയൊരു സമീപനം ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്ന ആരാധകരും സോഷ്യൽ മീഡിയയിൽ ഉണ്ട്.

Rate this post
Kylian MbappeNeymar jr