2022-23 യുവേഫ യൂറോപ്പ ലീഗിൽ ഷെരീഫിനെതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിൽ ബ്രസീലിയൻ താരം ആന്റണിയുടെ ട്രേഡ്‌മാർക്ക് സ്പിൻ ഫുട്ബോൾ ലോകത്തിന്റെ സംസാരവിഷയമായി മാറിയിരുന്നു.ഡിയോഗോ ഡാലോട്ട്, മാർക്കസ് റാഷ്‌ഫോർഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ സ്‌ട്രൈക്കുകൾക്ക് യുണൈറ്റഡ് 3-0 ത്തിന് മത്സരം വിജയിച്ചപ്പോൾ 22 കാരനായ ബ്രസീലിയൻ ഫോർവേഡ് വാർത്തകളിൽ ഇടം നേടിയത്.
മത്സരത്തിന്റെ ആദ്യപകുതിയിലാണ് തന്റെ ട്രേഡ്‌മാർക്ക് സ്‌കില്ലായ ‘സ്‌പിൻ സ്‌കിൽ’ താരം പുറത്തെടുത്തത്. എന്നാൽ ആ സ്‌കിൽ കൊണ്ട് ഒരുപകാരവും ഉണ്ടായില്ലെന്നു മാത്രമല്ല, അതിനു ശേഷം താരം നൽകിയ പാസ് ഗോൾ കിക്കായി അവസാനിക്കുകയും ചെയ്‌തിരുന്നു. ഇതോടെയാണ് താരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്. റോബി സാവേജ്, പോൾ ഷോൾസ് തുടങ്ങിയ ഫുട്ബോൾ പണ്ഡിറ്റുകൾ അതിനെതിരെ വിമർശനവുമായി രംഗത്ത് വരുകയും ചെയ്തു.ആ സമയത്ത് മുന്നിൽ നിന്നിരുന്ന എതിർ ടീമിലെ താരം താനായിരുന്നെങ്കിൽ എന്തായിരിക്കും ചെയ്യുകയെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടെന്നും അത് വെറും ഷൊബോട്ടിങ് മാത്രമാണെന്നും സ്‌കോൾസ് പറയുന്നു.
വിവാദത്തിനു ശേഷം അദ്ദേഹത്തിന്റെ ബ്രസീൽ സഹതാരവും പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർതാരവുമായ നെയ്മർ ജൂനിയർ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു.ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ആന്റണി തന്റെ 360-ഡിഗ്രി ഡ്രാഗ്-ബാക്ക് സ്പിൻ നീക്കം രണ്ടുതവണ നടത്തി, ഇത് ഫുട്ബോൾ പണ്ഡിതന്മരുടെ അപ്രീതിക്ക് കാരണമാവുകയും ചെയ്തു.എതിരാളികളോടുള്ള അനാദരവാണ് ആന്റണിയുടെ ഷോബോട്ടിങ്ങെന്ന് പണ്ഡിതർ വിലയിരുത്തി. അതേസമയം നെയ്മർ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു സ്റ്റോറി ഇട്ടുകൊണ്ട് 22-കാരനെ പിന്തുണച്ച് രംഗത്തെത്തി.ആന്റണി പന്തിൽ കറക്കുന്നതിന്റെ ക്ലിപ്പ് അദ്ദേഹം പങ്കുവച്ചു. “ഇത് തുടരുക, ഒന്നും മാറ്റരുത്! മുന്നോട്ട് പോകു ! ധൈര്യവും സന്തോഷവും, ”പിഎസ്ജി ഫോർവേഡ് എഴുതി.
🇧🇷 Neymar via IG: “Keep it up, nothing changes! Boldness and Joy ❤️” pic.twitter.com/3me9cjE6Pc
— UtdPlug (@UtdPlug) October 28, 2022
“ഞങ്ങൾ ഞങ്ങളുടെ കലയ്ക്ക് പേരുകേട്ടവരാണ്, എന്നെ എവിടെ എത്തിച്ചാലും ഞാൻ ചെയ്യുന്നത് നിർത്തില്ല!” അന്റോണി വിമര്ശങ്ങളോടെ പ്രതികരിക്കുകയും ചെയ്തു.”ബ്രസീലുകാർക്ക് അവരുടെ രക്തത്തിൽ ഗുണമുണ്ട്. പെലെ മുതൽ എപ്പോഴും അങ്ങനെയാണ്, നിലവാരം പുലർത്തുക, ഡ്രിബിൾ ചെയ്യുക, സ്കോർ ചെയ്യുക, നൃത്തം ചെയ്യുക, പുഞ്ചിരിക്കുക” ആന്റണിയെ പിന്തുണച്ച് യുണൈറ്റഡ് സഹ താര ഫ്രെഡ് പറഞ്ഞു.