ലോകകപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ പുഴയിൽ തന്റെ കൂറ്റൻ കട്ട് ഔട്ട് സ്ഥാപിച്ചതിനും ബ്രസീലിനു നൽകിയ പിന്തുണക്ക് കേരളത്തിന് സൂപ്പര്‍ താരം നെയ്മർ നന്ദി പറഞ്ഞു. നെയ്‌മറുടെ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ നെയ്‌മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളിന് ബ്രസീൽ തോൽവി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ നെയ്മർ ദേശീയ ടീമിൽ തുടരാൻ സാധ്യതയില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്‍റെ തോല്‍വി. എക്സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്‍റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. എന്നാൽ ഷൂട്ട് ഔട്ടിൽ ബ്രസീലിനെ കീഴടക്കി ക്രോയേഷ്യ സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.
O carinho chega de todas as artes do mundo! Thank you so much, Kerala, India 💚💛#Repost @nfwa_official with @get.repost
— Neymar Jr Site (@NeymarJrSite) December 15, 2022
・・・@neymarjr ❤️🔥🇧🇷
📸 credit : @adh__b
.
@neymarjrsiteoficial #sextoudofã
©| @nfwa_official pic.twitter.com/3ijzNnpUwJ
ഏറ്റവും ശക്തമായ സ്ക്വാഡുകളിൽ ഒന്നുമായി ലോകകപ്പിനായി എത്തിയ ബ്രസീൽ ക്വാർട്ടർ ഫൈനലിലാണ് തോൽവി വഴങ്ങിയത്. കുറച്ചു കാലത്തേക്ക് ദേശീയ ടീമിൽ നിന്നും മാറി നിൽക്കാൻ ഒരുങ്ങുകയാണ് നെയ്മർ.ദേശീയ ടീമിൽ നിന്നും മാറി നിന്ന് ക്ലബ് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന പദ്ധതിയാണ് നെയ്മർക്കുള്ളത്. ഈ സീസണിൽ പിഎസ്‌ജിക്കായി ഏറ്റവും മികച്ച ഫോമിൽ കളിച്ചിരുന്നത് താരമായിരുന്നു. അതെ ഫോം തുടർന്ന് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ഇപ്പോഴത്തെ നിരാശ മറക്കുക എന്നതാവും താരത്തിന്റെ ഉദ്ദേശം.