സൂപ്പർതാരമായ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ വാർത്തകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ഫാബ്രിസിയോ റൊമാനോയുടെ അപ്ഡേറ്റ് പുറത്തുവന്നു. Here We Go എന്ന ടാഗ് ലൈനോട് കൂടി നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് ട്രാൻസ്ഫർ പൂർത്തീകരിച്ചു എന്നാണ് ഫാബ്രിസിയോ പറഞ്ഞത്.
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി എസ് ജി ക്ലബ്ബ് വിടാൻ നെയ്മർ ജൂനിയർ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നെയ്മർ ജൂനിയർനു വേണ്ടി മേജർ സോക്കർ ലീഗിൽ നിന്നുമുള്ള ക്ലബ്ബുകളും സൗദി അറേബ്യയിൽ നിന്നുമുള്ള അൽ ഹിലാലും എഫ്സി ബാഴ്സലോണയും രംഗത്ത് വരുന്നത്. കൂടാതെ യൂറോപ്പിൽ നിന്നുള്ള മറ്റു ക്ലബ്ബുകളും നെയ്മർ ജൂനിയറിന് സ്വന്തമാക്കാൻ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ നെയ്മർ ജൂനിയറിന്റെ സൈനിംഗ് സുരക്ഷിതമാക്കാനുള്ള സൗദി അറേബ്യൻ ക്ലബ്ബായ അൽഹിലാലിന്റെ ശ്രമങ്ങൾ വിജയം കണ്ടു. 110 മില്യൺ യൂറോ പി എസ് ജിക്ക് ട്രാൻസ്ഫർ ഫീ നൽകിക്കൊണ്ട് നെയ്മർ ജൂനിയറിനെ സൗദി വമ്പൻമാർ സ്വന്തമാക്കി. 2025 വരെയുള്ള രണ്ടു വർഷത്തെ കാരാറിലായിരിക്കും നെയ്മർ ജൂനിയർ സൗദി ക്ലബ്ബുമായി ഒപ്പുവെക്കുക. ഇന്ന് മെഡിക്കൽ പരിശോധന പൂർത്തിയാക്കുന്ന നെയ്മർ ജൂനിയർ ഉടൻതന്നെ സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കും.
Neymar to Al Hilal, here we go! 🚨🔵🇸🇦
— Fabrizio Romano (@FabrizioRomano) August 14, 2023
After new huge bid revealed two days ago, documents are now approved by all parties involved.
Ney will travel to Saudi this week.
Two year contract.
Number 🔟.
PSG set to receive bit less than €100m fee.
Medical to be completed today. pic.twitter.com/R6zR5glroe
സീസണിലെ ബിഗ് സൈനിങ് ആയ നെയ്മർ ജൂനിയറിന്റെ പ്രസന്റേഷൻ ഈയാഴ്ചയോടെ അൽ ഹിലാൽ സംഘടിപ്പിക്കും. 10 നമ്പർ ജേഴ്സിയണിഞ്ഞു നെയ്മർ ജൂനിയർ കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം സീസണിൽ 160 മില്യൻ യൂറോ ആണ് അൽഹിലാൽ നെയ്മറിന് വേണ്ടി സാലറി ഇനത്തിൽ മാത്രമായി ഓഫർ ചെയ്തിരിക്കുന്നത്.