യൂറോപ്പ്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിക്കാൻ ഒരുങ്ങുന്നതിനു മുമ്പുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി സൂപ്പർതാരങ്ങളുടെ കൈമാറ്റങ്ങളാണ് നമ്മൾ കണ്ടത്, ലിയോ മെസ്സി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ക്ലബ്ബ് വിറ്റുകൊണ്ട് മറ്റു ക്ലബ്ബുകളിലേക്ക് കൂടു മാറിയപ്പോൾ സൗദി അറേബ്യയും യൂറോപ്പിലെ സൂപ്പർ താരങ്ങളെ തങ്ങളുടെ കൊണ്ടുപോയി.
ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെന്റ് ജർമയിനിൽ നിന്നും കരാർ അവസാനിച്ചുകൊണ്ട് ലിയോ മെസ്സി, സെർജിയോ റാമോസ് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളാണ് പടിയിറങ്ങിയത്. അർജന്റീന നായകനായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിലേക്ക് ചേക്കേറിയപ്പോൾ റാമോസിന്റെ അടുത്ത ക്ലബ് ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സൂപ്പർ താരങ്ങളുടെ പടിയിറക്കത്തിന് പിന്നാലെ പി എസ് ജി യുടെ മറ്റൊരു സൂപ്പർതാരമായ ബ്രസീലിയൻ താരം നെയ്മർ ജൂനിയർ കൂടി ടീം വിട്ടുപോകുമെന്ന് റിപ്പോർട്ടുകൾ ആണ് നിലവിൽ പുറത്തുവരുന്നത്. പ്രശസ്ത ഫ്രഞ്ച് മാധ്യമമായ എൽ എക്യുപേയുടെ റിപ്പോർട്ടുകൾ പ്രകാരം തനിക്ക് പി എസ് ജി വിട്ടു പോകണമെന്ന് നെയ്മർ ജൂനിയർ പറഞ്ഞിട്ടുണ്ട്.
2025 വരെ ഫ്രഞ്ച് ക്ലബ്ബുമായി കരാറുള്ള ബ്രസീലിയൻ സൂപ്പർ താരത്തിനെ വിൽക്കാൻ പി എസ് ജി തയ്യാറാവുകയാണെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സൗദി അറേബ്യയിലും ഉൾപ്പെടെയുള്ള വമ്പൻ ക്ലബ്ബുകൾ ആണ് സൂപ്പർ താരത്തിന് വേണ്ടി രംഗത്തെത്തുക. കൂടാതെ മുൻ ക്ലബ്ബായ എഫ് സി ബാഴ്സലോണയിലേക്കുള്ള താരത്തിന്റെ മടക്കം ആഗ്രഹിക്കുന്നവരും നിരവധി പേരാണ്.
Neymar has told PSG he wants to leave this summer, per @lequipe 😳 pic.twitter.com/2vdv7ctQMW
— B/R Football (@brfootball) August 7, 2023
നിലവിൽ ഫ്രഞ്ച് ക്ലബ്ബിനോട് ടീം വിട്ടു പോകണമെന്ന് നെയ്മർ ജൂനിയർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബ്രസീലിയൻ താരത്തിനെ കൂടാതെ പി എസ് ജി യുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പേയും ക്ലബ്ബ് വിടാൻ ഒരുങ്ങുകയാണ്, ഇപ്പോൾ കരാർ പുതുക്കുന്നില്ലെങ്കിൽ എംബാപ്പെയെ വിൽക്കണം എന്നാണ് പി എസ് ജി യുടെ നയം.