ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ റിയാദ് ഇലവനെതിരായ സൗഹൃദ മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്‌ൻ ജയം സ്വന്തമാക്കിയിരുന്നു. നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്ജി ജയം നേടിയത്.ലയണൽ മെസി, എംബാപ്പെ, റാമോസ്, മാർകിന്യോസ്, എകിറ്റിക്കെ തുടങ്ങിയ താരങ്ങൾ പിഎസ്‌ജിക്കായി ഗോൾ നേടിയപ്പോൾ സൗദിയിലെ ആദ്യ മത്സരത്തിൽ റൊണാൾഡോ രണ്ടു തവണ വലകുലുക്കി. സൂ ജാങ്, ടലിസ്‌ക എന്നിവരാണ് റിയാദ് ഇലവന്റെ മറ്റു ഗോളുകൾ നേടിയത്.
ഗെയിം 2-1 എന്ന നിലയിൽ നിൽക്കുമ്പോൾ പിഎസ്ജിയുടെ ലീഡ് വർദ്ധിപ്പിക്കാൻ നെയ്‌മറിന് അവസരം ലഭിച്ചു എന്നാൽ താരത്തിന്റെ കിക്ക് സൗദി കീപ്പർ അനായാസം തടുത്തിട്ടിരുന്നു.ടീമംഗവും ലോകകപ്പ് ജേതാവുമായ മെസ്സിയിൽ നിന്നും പെനാൽറ്റി എടുക്കാൻ ബ്രസീൽ താരം അനുവാദം വാങ്ങുകയും ചെയ്തിരുന്നു.പെനാൽറ്റിയിൽ അധികം പിഴക്കാത്ത നെയ്മർക്ക് ഇത്തവണ പിഴച്ചു.താരം പെനാൽറ്റി പാഴാക്കുകയായിരുന്നു.
സൗദി അറേബ്യൻ ഗോൾകീപ്പറായ മുഹമ്മദ് അൽ ഉവൈസ് നെയ്മർ ജൂനിയറുടെ പെനാൽറ്റി തടഞ്ഞു.അങ്ങനെ ആ പെനാൽറ്റി പാഴായി പോവുകയായിരുന്നു.പിന്നീട് പിഎസ്ജിക്ക് ഒരു പെനാൽറ്റി കൂടി ലഭിച്ചിരുന്നു. സൂപ്പർ താരം കിലിയൻ എംബപ്പേ പെനാൽറ്റി എടുക്കുകയും ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു.
Neymar asking Leo if he wants to take the penalty but Messi refusing it and letting Ney take it. 🇦🇷❤️🇧🇷#Messi𓃵 #AlNassr #mbappe #neymar #PSG pic.twitter.com/CccOindlva
— Ghostly Spyder🕸🕸🕷💵 (@ghostlyspyder_l) January 20, 2023
ലീഗിൽ റെന്നസിനോട് പിഎസ്ജി 1-0ന് തോറ്റതിനെ തുടർന്ന് ബ്രസീലിയൻ താരത്തെ ആരാധകർ നിശിതമായി വിമർശിച്ചിരുന്നു, എന്നാൽ സീസണിന്റെ ആദ്യ പകുതിയിൽ നെയ്മർ ടീമിന് എത്രത്തോളം പ്രധാനമായിരുന്നുവെന്ന് ക്ലബ്ബിലുള്ളവർക്ക് അറിയാം. നെയ്മർ ഉടൻ തന്നെ പഴയ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും പിഎസ്ജി ഡയറക്ടർമാർ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും തങ്ങളുടെ ആരാധകരോട് ക്ഷമ ആവശ്യപ്പെടുകയും ചെയ്തു.ലീഗ് 1 ചാമ്പ്യൻമാർക്കായുള്ള മറ്റൊരു മോശം പ്രകടനത്തിന് ശേഷം നെയ്മറിന് പാരീസ് സെന്റ് ജെർമെയ്ൻ ആരാധകർ കടുത്ത ഭാഷയിൽ നെയ്മറിനെ വിമർശിച്ചിരുന്നു.
Oh la dinguerie #Neymar qui rate son penalty !! pic.twitter.com/4qLnMAtJdr
— Antho❗️🇫🇷 (@FutAntho) January 19, 2023