നെയ്മറോട് മോശമായി പെരുമാറി, കുടുംബത്തെ അപമാനിച്ചു:തെറ്റ് സമ്മതിച്ച് PSG അൾട്രാസിന്റെ പ്രസിഡന്റ്

2017ലായിരുന്നു നെയ്മർ ജൂനിയർ ലോക റെക്കോർഡ് തുകയ്ക്ക് പിഎസ്ജിയിൽ എത്തിയത്.പക്ഷേ പലപ്പോഴും സ്വന്തം ആരാധകരിൽ നിന്ന് തന്നെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.പിഎസ്ജിയിൽ പറയത്തക്ക രൂപത്തിൽ നെയ്മർ മോശം പ്രകടനം ഒന്നും നടത്തിയിട്ടില്ല. മറിച്ച് അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിനെതിരെയായിരുന്നു വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നത്.സ്വന്തം ആരാധകരിൽ നിന്ന് തന്നെ കൂവൽ ഏൽക്കേണ്ട സാഹചര്യം വരെ നെയ്മർക്ക് ഉണ്ടായിരുന്നു.

ഈ സീസണിൽ നെയ്മർ മികച്ച പ്രകടനം നടത്തുന്നുണ്ട്. മാത്രമല്ല ഈ സീസണിൽ പൊതുവേ വിമർശനങ്ങളും കുറവാണ്.എന്നിരുന്നാലും പിഎസ്ജിയുടെ ആരാധക കൂട്ടായ്മയായ പിഎസ്ജി അൾട്രാസ് നെയ്മറോട് പെരുമാറിയ രീതിയൊക്കെ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.അദ്ദേഹത്തിന്റെ അമ്മയെ വരെ അപമാനിക്കുന്ന രൂപത്തിലുള്ള പ്രവർത്തനങ്ങൾ ഈ പിഎസ്ജി അൾട്രാസിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

ഇക്കാര്യം അവരുടെ പ്രസിഡണ്ടായ റൊമെയിൻ മാബിയ്യേ തുറന്ന് പറഞ്ഞിട്ടുണ്ട്.തങ്ങളുടെ ഭാഗത്ത് തെറ്റുപറ്റി എന്നാണ് ഇദ്ദേഹം സമ്മതിച്ചിട്ടുള്ളത്.അതായത് നെയ്മറോട് തങ്ങൾ മോശമായി പെരുമാറിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ വരെ തങ്ങൾ അപമാനിച്ചു എന്നുമാണ് ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളത്.ഫ്രാൻസ് ബ്ലൂ എന്ന മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘ഞങ്ങളുടെ ഗ്രൂപ്പ് നെയ്മറോട് മോശമായും കഠിനമായും പെരുമാറിയിരുന്നു.മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ അപമാനിക്കുന്ന രൂപത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും ഇത്തരം സാഹചര്യങ്ങൾ പരമാവധി പരിഹരിക്കാനും ശരിയാക്കാനും ഞങ്ങൾ ശ്രമിച്ചിരുന്നു.എന്നാൽ ക്ലബ്ബ് പ്രശ്നങ്ങൾ ഒന്നും പരിഹാരം കാണാൻ താല്പര്യപ്പെടുന്നില്ലായിരുന്നു ‘ഇതാണ് പിഎസ്ജി അൾട്രാസ് പ്രസിഡണ്ട് പറഞ്ഞത്.

പലപ്പോഴും വിവാദങ്ങളിൽ പെടുന്നവരാണ് പിഎസ്ജിയുടെ ഈ ആരാധക കൂട്ടായ്മ.പലപ്പോഴും അവർക്ക് വിലക്കും ലഭിക്കാറുണ്ട്.ലയണൽ മെസ്സിയെ കൂവി വിളിച്ചതിന്റെ പിഎസ്ജി ആരാധകർക്ക് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.ഈ സീസണിൽ നെയ്മറും മെസ്സിയും എംബപ്പേയുമൊക്കെ മികച്ച പ്രകടനം നടത്തുന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

Rate this post
Psg