നെയ്മർ പ്രീ ക്വാർട്ടറിലും കളിക്കില്ലേ ? ആശങ്കയോടെ ബ്രസീൽ |Qatar 2022 |Neymar
സെർബിയയ്‌ക്കെതിരായ ആദ്യ മത്സരത്തിലാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് പരിക്കേൽക്കുന്നത്. തുടർന്ന് ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമാവും.പരിക്കേറ്റ നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നെയ്മറുടെ പരിക്ക് ഭേദമാവാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത തിങ്കളാഴ്ചയാണ് ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം.സെർബിയയ്‌ക്കെതിരായ ബ്രസീലിന്റെ ഉദ്ഘാടന മത്സരത്തിനിടെ കണങ്കാലിന് പരിക്ക് പറ്റിയ നെയ്മർ സ്വിസ്സിനെതിരെയുള്ള ബ്രസീലിന്റെ രണ്ടാം മത്സരം നടക്കുന്ന 974 സ്റ്റേഡിയത്തിലേക്ക് വന്നിരുന്നില്ല.പനി കാരണമാണ് നെയ്മർ കളി കാണാൻ എത്താതിരുന്നത് .പരിക്ക് മാറി പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ നെയ്മറിന് ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന.എന്നാൽ നെയ്മറിന്റെ പരിക്ക് മാറി എന്ന് മറ്റൊരു പ്രമുഖ മാധ്യമം ആയ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു. നെയ്മർ പ്രീക്വാർട്ടറിൽ കളിക്കാനുള്ള സാധ്യതകൾ കൂടുതൽ ആണ് എന്നാണ് ഗ്ലോബോ പറയുന്നത്.
കണങ്കാലിന് പരിക്കേറ്റ റൈറ്റ് ബാക്ക് ഡാനിലോയും പേശിവലിവ് മൂലം തിങ്കളാഴ്ചത്തെ മത്സരത്തിൽ നിന്ന് പുറത്തുപോകേണ്ടി വന്ന ലെഫ്റ്റ് ബാക്ക് അലക്സ് സാന്ദ്രോയും കാമറൂണിനെതിരെ കളിക്കില്ല .കഴിഞ്ഞയാഴ്ച ടീമിന്റെ ഓപ്പണറിൽ പരിക്കേറ്റ ഡാനിലോയ്ക്ക് സ്വിറ്റ്സർലൻഡിനെതിരായ മത്സരവും നഷ്ടമായിരുന്നു. സ്വിസിനെതിരെ ബ്രസീലിന്റെ വിജയത്തിന്റെ അവസാന മിനിറ്റുകളിൽ അലക്‌സ് സാന്ദ്രോയ്ക്ക് പരിക്കേറ്റു, പകരം അലക്‌സ് ടെല്ലെസ് ടീമിലെത്തി.ചൊവ്വാഴ്ചത്തെ പരിശോധനയിൽ ഇടത് ഇടുപ്പിലെ പേശികൾക്ക് പരിക്കേറ്റതായി കണ്ടെത്തി.നെയ്മറിന് പകരം ഫ്രെഡിനെയും ഡാനിലോയ്ക്ക് പകരം എഡർ മിലിറ്റോയെയും ടിറ്റെ തിങ്കളാഴ്ച സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉൾപ്പെടുത്തി. വെള്ളിയാഴ്ച ആരൊക്കെ കളിക്കുമെന്ന് കോച്ച് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഒന്നാം സ്ഥാനം ഉറപ്പാക്കാൻ കാമറൂണിനെതിരായ സമനില മതിയാകുമെന്ന് കരുതി കളിക്കാരെ മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നു.
പ്രീ ക്വാര്‍ട്ടറില്‍ ഘാനയോ പോര്‍ച്ചുഗലോ ആകും ബ്രസീലിന്‍റെ എതിരാളികള്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയോട് വമ്പന്‍ തോല്‍വി വഴങ്ങാതിരിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. ഒരു പോയന്‍റ് വീതമുള്ള യുറുഗ്വേ അവസാന മത്സരത്തില്‍ ഘാനയെ തോല്‍പിക്കുകയും പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയെ വീഴ്ത്തുകയും ചെയ്താല്‍ യുറുഗ്വേ ആവും പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന്‍റെ എതിരാളികള്‍.
🚨Globo:
— Brasil Football 🇧🇷 (@BrasilEdition) November 30, 2022
Neymar says he is already 100% recovered from the ankle injury.
There is great expectation for him to return to play in the round of 16. pic.twitter.com/AO9NeC1lwA
ബ്രസീലിനൊപ്പം തന്റെ ആദ്യ മേജർ കിരീടം നേടാൻ ശ്രമിക്കുന്ന നെയ്മർ, ദേശീയ ടീമിനൊപ്പം പെലെയുടെ എക്കാലത്തെയും ഗോൾ സ്കോറിന് റെക്കോർഡിന് രണ്ടു ഗോളുകൾ മാത്രം അകലെയാണ്.2019-ൽ ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക പരിക്ക് മൂലം നെയ്മർക്ക് നഷ്ടമായിരുന്നു.അഞ്ച് വർഷം മുമ്പ് കൊളംബിയക്കെതിരായ ക്വാർട്ടർ ഫൈനലിൽ നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ബ്രസീലിൽ നടന്ന ലോകകപ്പിൽ നിന്ന് പുറത്തായി.