സൗദി പ്രൊ ലീഗിൽ ഗോൾ മഴ പെയ്യിക്കുന്ന അൽ ഹിലാലിന് ചാമ്പ്യൻസ് ലീഗിൽ എത്തിയപ്പോൾ കാലിടറി. ഇന്നലെ നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാൻ ക്ലബ് നവ്ബോറിനെ നേരിട്ട അൽ ഹിലാലിന് സമനില വഴങ്ങേണ്ടി വന്നു. അവസാന വിസിൽ മുഴങ്ങുമ്പോൾ 1-1 എന്ന സ്കോർ ലൈനിൽ ഇരു ടീമുകൾക്കും പിരിയേണ്ടി വന്നു.
ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം പിറന്ന ഗോളിലാണ് അൽ ഹിലാൽ സമനില കൊണ്ട് രക്ഷപ്പെട്ടത് എന്നതും ശ്രദ്ദേയമാണ്. മത്സരത്തിന്റെ 52 ആം മിനുട്ടിൽ ടബാടട്സയുടെ ഗോളിൽ നവ്ബോറാണ് മുന്നിലെത്തിയത്. പിന്നീട് സമനില ഗോളിന് വേണ്ടി ഹിലാൽ പൊരുതിയെങ്കിലും അവസാന നിമിഷം ബുലൈഹി നേടിയ ഗോളിൽ ഹിലാൽ സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
റൂബൻ നവാസ്, നെയ്മർ, മാൽക്കം, മിട്രോവിച്ച് തുടങ്ങിയ വമ്പൻ താരങ്ങളെല്ലാം സ്റ്റാർട്ട് ചെയ്ത മത്സരത്തിലാണ് ഹിലാൽ സമനില കൊണ്ട് രക്ഷപ്പെട്ടത്. നെയ്മർ അൽ ഹിലാലിന് ആദ്യമായി സ്റ്റാർട്ട് ചെയ്ത മത്സരം കൂടിയാണിത്.ഇനി ഒക്ടോബർ 3 ഇറാനിയൻ ക്ലബ് നസാജിയാണ് ഹിലാലിന്റെ എതിരാളികൾ.
A goal at the DEATH for Al-Hilal in the AFC Champions League to save a draw against Uzbek-side Navbahor. 👀 pic.twitter.com/mkcGFRfpLJ
— CBS Sports Golazo ⚽️ (@CBSSportsGolazo) September 18, 2023
കഴിഞ്ഞ ദിവസം മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയ ടീമാണ് നസാജി. ഒക്ടോബർ 23 ന് സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയെ നേരിടുന്ന അൽ ഹിലാൽ നവംബർ ആറിന് മുംബൈയെ നേരിടാൻ ഇന്ത്യയിലെത്തും.