നെയ്മറിന്റെ ബാഴ്സലോണ കംബാക്ക് അവസാനിച്ചിട്ടില്ല, സാധ്യതകൾ തുറന്നുകാട്ടി ഫാബ്രിസിയോ അപ്ഡേറ്റ് |Neymar

നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിനിന്റെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിൽ രണ്ടു വർഷത്തെ കരാറിൽ ഒപ്പുവച്ചതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിലാണ് സൗദിയിൽ കളിക്കുന്ന വമ്പൻ ക്ലബ്ബിൽ നെയ്മർ ജൂനിയർ സൈൻ ചെയ്തത്.

എന്നാൽ സ്പാനിഷ് ക്ലബായ എഫ് സി ബാഴ്സലോണയിലേക്ക് മടങ്ങി പോകണമെന്ന് നെയ്മർ ജൂനിയറിന് ഒരുപാട് കാലമായി ആഗ്രഹമുണ്ടായിരുന്നു എന്നും പി എസ് ജി വിടണമെന്ന് നെയ്മർ ആഗ്രഹിച്ചപ്പോൾ തിരികെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ വേണ്ടി ബാഴ്സലോണ പ്രസിഡണ്ടായ ലപോർട്ട പി എസ് ജി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫാബ്രിസിയോ റൊമാനോ.

പക്ഷേ ബാഴ്സലോണയുടെ പരിശീലകനായ സാവി ടീമിലുള്ളതിനാലാണ് നെയ്മർ ജൂനിയർ ബാഴ്സയിലേക്ക് മടങ്ങാൻ തയ്യാറാവാത്തത് എന്നും ഫാബ്രിസിയോ കൂട്ടിച്ചേർത്തു. എന്നാൽ 2025 വരെ സൗദി അറേബ്യൻ ടീമായ അൽ ഹിലാലുമായി കരാർ ഒപ്പുവെച്ച നെയ്മർ ജൂനിയറിന് അതിനുശേഷം ബാഴ്സലോണയിലേക്ക് മടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

പക്ഷേ സാവി ബാഴ്സലോണയുടെ പരിശീലകനായിരിക്കുന്ന കാലത്തോളം നെയ്മർ ബാഴ്സയിലേക്ക് മടങ്ങില്ല എന്നാണ് അറിയാൻ കഴിയുന്നത്. 2025ൽ കരാർ അവസാനിക്കുന്ന സമയത്ത് ബാഴ്സലോണയിലേക്ക് മടങ്ങാൻ നെയ്മർ ജൂനിയർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 33വയസ്സിൽ താരത്തിനെ തിരികെ കൊണ്ടുവരാൻ 2025ൽ ബാഴ്സലോണയും തയ്യാറാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

രണ്ടു വർഷത്തേക്ക് വേണ്ടി സൂപ്പർ താരത്തിനായി സാലറി ഇനത്തിൽ 300 മില്യൻ യൂറോ ഉൾപ്പെടെ 400 മില്യൻ യൂറോയുടെ പാക്കേജ് ആണ് അൽ ഹിലാൽ നൽകുന്നത്. കൂടാതെ സൗദി അറേബ്യ രാജ്യത്തിന്റെ ഭാഗത്ത് നിന്നും നെയ്മർ ജൂനിയറിന് നിരവധി സൗകര്യങ്ങളും ഓഫറുകളും ലഭിക്കും. 2017ൽ ഫുട്ബോളിന്റെ ചരിത്രത്തിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബ്ബിലെത്തിയ നെയ്മർ ജൂനിയർ ആറു വർഷങ്ങൾക്ക് ശേഷമാണ് ഫ്രഞ്ച് ക്ലബ്ബ് വിടുന്നത്

3.9/5 - (16 votes)
Neymar jr