സ്കോട്ട്ലാൻഡിൽ നിന്നും പുതിയ പരിശീലകനെ കൊണ്ട് വരാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇവാൻ വുകോമാനോവിച്ചിൻ്റെ വിടവാങ്ങലിന് ശേഷം സെർബിയക്കാരൻ്റെ വിടവ് നികത്താൻ കഴിയുന്ന ഒരു പുതിയ ഹെഡ് കോച്ചിനെ തിരഞ്ഞെടുക്കാനുള്ള സമയമാണിത്. ഇവാന് പകരമായി ഇന്ത്യൻ സൂപ്പർ ലീഗിലെ പരിശീലകരുടെ പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം യൂറോപ്പിൽ നിന്നുമുള്ള പരിശീലകനെയാണ് ബ്ലാസ്റ്റേഴ്‌സ് നോക്കുന്നത്.

സ്കോട്ടിഷ് പ്രീമിയർ ലീഗ് ടീം ഹബേണിയൻ എഫ്സി മാനേജരായിരുന്ന നിക്ക് മോണ്ട്ഗോമറിയുടെ പേരാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിന്റെ സ്കൗട്ടിങ് റഡാറിലുള്ളത്. സ്കോട്ടിഷ് ലീഗിൽ 7 –ാം സ്ഥാനത്തായതോടെ നിക്കിനെ ടീം പുറത്താക്കിയിരുന്നു. 2023 ൽ ഓസ്ട്രേലിയൻ എ ലീഗ് ടീമായ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനെ ലീഗ് ജേതാക്കളാക്കിയ കോച്ചാണ് നിക്ക്.

കളിക്കാരനായി വിരമിച്ച ശേഷം, മോണ്ട്ഗോമറി വീണ്ടും സെൻട്രൽ കോസ്റ്റ് മറൈനേഴ്സിൽ അസിസ്റ്റൻ്റ് കോച്ചായി ചേർന്നു. 2021 ജൂലൈയിൽ അദ്ദേഹം അവരുടെ മുഖ്യ പരിശീലകനായി.2023 സെപ്റ്റംബറിൽ സ്കോട്ടിഷ് പ്രീമിയർഷിപ്പ് ക്ലബ് ഹൈബർനിയൻ്റെ മുഖ്യ പരിശീലകനായി മോണ്ട്ഗോമറി നിയമിതനായി. 2023-24 സ്കോട്ടിഷ് പ്രീമിയർഷിപ്പിൻ്റെ അവസാന പകുതിയിൽ ക്ലബ് പൂർത്തിയാക്കിയതിന് ശേഷം 2024 മെയ് മാസത്തിൽ അദ്ദേഹത്തെ പുറത്താക്കി .

Rate this post