ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ പാതിവഴി പിന്നിടവേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗംഭീര പ്രകടനം നടത്തി നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്നും 20 പോയിന്റ് ഉള്ള കേരള ബ്ലാസ്റ്റേഴ്സ് എട്ടുമത്സരങ്ങളിൽ നിന്നും 20 പോയന്റുള്ള ഗോവയുടെ തൊട്ടു പിന്നിൽ ആണുള്ളത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനും സൂപ്പർതാരവുമായ അഡ്രിയൻ ലൂണക്ക് പരിക്ക് പറ്റിയത് ബ്ലാസ്റ്റേഴ്സ് ടീമിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
ടീമിലെ പ്രധാന വിദേശ താരം പരിക്കുപറ്റി പുറത്തായതിനാൽ പകരം മറ്റൊരു വിദേശ താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന് നിരവധി ട്രാൻസ്ഫർ വാർത്തകൾ പുറത്തുവന്നിരുന്നു. ഉറുഗ്വ സൂപ്പർ താരം അഡ്രിയാൻ ലൂണക്ക് പകരം വെക്കാൻ കഴിയുന്ന ഒരു കിടിലൻ മിഡ്ഫീൽഡ് താരത്തിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്നേക്കുമെന്നായിരുന്നു ട്രാൻസ്ഫർ റൂമറുകൾ.
അഡ്രിയാൻ ലൂണയുടെ തന്നെ നാട്ടിൽ നിനുമുള്ള ഉറുഗ്വ താരം നികോളാസ് ലോഡേറയെ കേരള ബ്ലാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണക്ക് പകരമായി ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് നിരവധി ട്രാൻസ്ഫർ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. താരത്തിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ടെന്നും ലൂണക്ക് പകരം ബ്ലാസ്റ്റേഴ്സ് ടീമിൽ ഈ ഉറുഗ്വ സൂപ്പർ താരം കളിക്കാൻ എത്തും എന്നുമായിരുന്നു ട്രാൻസ്ഫർ റൂമറുകൾ.
Nicolas Lodeiro to Kerala Blasters is not true.#IndianFootball #KBFC
— Marcus Mergulhao (@MarcusMergulhao) December 19, 2023
എന്നാൽ ഗോവയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ നൽകുന്ന അപ്ഡേറ്റ് പ്രകാരം നികോളാസ് ലോഡേറ കേരള ബ്ലാസ്റ്റേഴ്സിൽ വരുമെന്ന വാർത്തകൾ സത്യമല്ല. അമേരിക്കൻ ഫുട്ബോൾ ലീഗിൽ കളിക്കുന്ന ഈ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് കാര്യമായി നീക്കങ്ങൾ നടത്തിയിട്ടില്ല എന്നാണ് മാർക്കസ് നൽകുന്ന അപ്ഡേറ്റ്. ലൂണയുടെ പകരക്കാരൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ വരുമോയെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.