ഈ സീസണിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസിനെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് ഇപ്പോൾ എൻസോ ഫെർണാണ്ടസ് നടത്തുന്നത്.ഈ സീസണിൽ ബെൻഫിക പുറത്തെടുക്കുന്ന മിന്നുന്ന പ്രകടനത്തിൽ എൻസോയുടെ സംഭാവന വളരെ വലുതാണ്. ടീമിന്റെ മധ്യനിരയിലെ നിർണായക താരമായി മാറാൻ എൻസോ ഫെർണാണ്ടസിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കാനും എൻസോക്ക് സാധിച്ചിട്ടുണ്ട്. അർജന്റീന ആരാധകർ വലിയ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന താരമാണ് എൻസോ. ഭാവിയിൽ ടീമിന്റെ മധ്യനിര ഈ താരത്തിന്റെ കൈകളിൽ ഭദ്രമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ ഈ താരത്തെ നൈജീരിയൻ പരിശീലകനായ ഹോസെ പെസയ്റോ പുകഴ്ത്തിയിട്ടുണ്ട്.എൻസോയുടെ ക്വാളിറ്റികൾ ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനുമായി സാമ്യമുള്ളതാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ആ ക്വാളിറ്റികൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
Enzo Fernández vs Juventuspic.twitter.com/VWZFuuuX9u
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 26, 2022
‘ എൻസോ ഫെർണാണ്ടസിന്റെ ലെവൽ തീർച്ചയായും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. അദ്ദേഹത്തിന്റെ പാസുകളും അതുപോലെതന്നെ വിഷനും ഫ്രഞ്ച് ഇതിഹാസമായ സിനദിൽ സിദാനുമായി വളരെയധികം സാമ്യം പുലർത്തുന്നതാണ്. ചില സമയങ്ങളിൽ ഇപ്പോൾ സ്വീകരിക്കുന്ന രീതിയിലൂടെ കാര്യങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള താരമാണ് അദ്ദേഹം ” ഇതാണ് നൈജീരിയയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
🗣 Nigeria coach José Peseiro: "Enzo's (Fernández) level is absolutely amazing. His passes and vision are similar to those of Zidane, who sometimes resolved an action only by how he received the ball." 🔥🇳🇬🇦🇷 pic.twitter.com/pWYPrtjq48
— Roy Nemer (@RoyNemer) October 25, 2022
ഏതായാലും നിലവിൽ അർജന്റീനയുടെ ദേശീയ ടീമിന് ശക്തമായ ഒരു മധ്യനിരയുണ്ട്. അതുകൊണ്ടുതന്നെ എൻസോക്ക് സ്ഥിരമായി ടീമിൽ ഇടം ലഭിക്കണമെന്നില്ല. എന്നാൽ ഭാവിയിൽ തീർച്ചയായും എൻസോക്ക് അർജന്റീനയിൽ സ്ഥിര സാന്നിധ്യമായിരിക്കും.