കേരള ബ്ലാസ്റ്റേഴ്സ് ഫുൾ ബാക്ക് നിഷു കുമാർ ഈസ്റ്റ് ബംഗാളിലേക്ക്.2020ൽ ബെംഗളൂരു എഫ്സിയിൽ നിന്ന് ക്ലബിൽ ചേർന്നപ്പോൾ മുതൽ ഡിഫൻഡർ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. അദ്ദേഹം ഇപ്പോൾ ഈസ്റ്റ് ബംഗാളിൽ തന്റെ മുൻ ബോസ് കാർലെസ് ക്യുഡ്രാറ്റുമായി വീണ്ടും ഒന്നിക്കും.
എന്നാൽ പലപ്പോഴും പരുക്കിന്റെ പിടിയിൽ പെട്ട താരത്തിന് ഏറ്റവും മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. ഇതിനിടെയാണ് നിഷു അടുത്ത സീസണിൽ ക്ലബിന്റെ ഭാഗമാകില്ല എന്ന് വാർത്തകൾ വരുന്നത്. മറ്റൊരു ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഹർമൻജോത് ഖബ്രയും ഈസ്റ്റ് ബംഗാളിലേക്ക് എത്തും.നിഷു കുമാർ 2015 മുതൽ ബെംഗളൂരു എഫ്സിയുടെ ഭാഗമായിരുന്നു. 2020ൽ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു. നിലവിൽ, ക്ലബ്ബിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.
ജോർദാനുമായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു താരം. നിരവധി താരങ്ങളാണ് അടുത്ത സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞത് .ഇതുവരെ രണ്ടു താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ മുന്നേറ്റനിര താരമായ ജോഷുവ, ഇന്ത്യൻ വിങ്ബാക്ക് പ്രബീർ ദാസ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കായി സ്വന്തമാക്കിയത്.മൂന്നു വിദേശതാരങ്ങൾ ഉൾപ്പെടെ അഞ്ചു പേർ അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ബ്ലാസ്റ്റേഴ്സ് അറിയിക്കുകയും ചെയ്തു.
✅️ DONE DEAL | East Bengal are all set to announce the signing of Nishu Kumar from Kerala Blasters. The full-back is one of Cuadrat’s favourites. 🔴🟡 @sattyikspeaks @KhelNow #KBFC #SFtbl pic.twitter.com/RrNwv1sIc3
— Sevens Football (@sevensftbl) June 8, 2023
ഇക്കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് നേതൃത്വം വലിയ രീതിയിലുള്ള ആരാധകരോഷം ഏറ്റുവാങ്ങുന്നുണ്ട്. അടുത്ത സീസണിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ അതിനിയും വർധിക്കുമെന്നതിനാൽ ടീമിൽ അഴിച്ചുപണികൾ നടക്കുകയാണ്. അടുത്ത സീസണിലേക്കായി മികച്ചൊരു ടീമിനെ ഒരുക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.