❛❛പോര്‍ച്ചുഗല്‍ ഇല്ലാതെ ഒരു ലോകകപ്പ് ഇല്ല, ഞങ്ങളെ അത്ഭുതപെടുത്താൻ നോര്‍ത്ത് മാസിഡോണിയക്കും കഴിയില്ല❜❜

ഇന്ന് രാത്രി ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പ്ലേ ഓഫ് ഫൈനലിൽ പോർച്ചുഗൽ നോർത്ത് മാസിഡോണിയയെ നേരിടും.ഗെയിമിലെ വിജയി ഈ വർഷം ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൽ ഇടം നേടും.പ്ലേ ഓഫ് സെമിയിൽ തുർക്കിയെ 3-1ന് തോൽപ്പിച്ച് പോർച്ചുഗൽ ഫൈനലിൽ ഇടം നേടി. എന്നാൽ മാസിഡോണിയ കരുത്തരായ ഇറ്റലിയെ കീഴടക്കിയാണ് ഫൈനലിൽ എത്തിയത്.

സെമി ഫൈനലില്‍ ഇറ്റലിയെ ഞെട്ടിച്ചതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുന്നറിയിപ്പുമായി നോര്‍ത്ത് മാസിഡോണിയയുടെ പ്രസിഡന്റ് പെന്ററോവ്‌സ്‌കി. ട്വിറ്ററിലൂടെയാണ് ക്രിസ്റ്റിയാനോയെ നോര്‍ത്ത് മാസിഡോണിയ പ്രസിഡന്റ് വെല്ലുവിളിക്കുന്നത്. “ഒരുങ്ങുക ക്രിസ്റ്റ്യാനോ റൊണാൾഡോ. നിങ്ങളാണ് അടുത്തത്.” എന്നാണ് പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചത്.

എന്നാൽ മാസിഡോണിയയെ പരാജയപെടുത്താം എന്ന ആത്മവിശ്വാസത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗൽ ഇല്ലാതെ വേൾഡ് കപ്പ് ഉണ്ടാവില്ലെന്നും റൊണാൾഡോ പറഞ്ഞു.നോര്‍ത്ത് മാസിഡോണിയെ പല മത്സരങ്ങളിലും ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഫൈനലിൽ അവര്‍ക്ക് ഞങ്ങളെ ഞെട്ടിക്കാനാവുമെന്ന് തോന്നുന്നില്ല. പോര്‍ച്ചുഗല്‍ നന്നായി കളിക്കുകയും ലോകകപ്പിലേക്ക് ഉറപ്പിക്കുകയും ചെയ്യും, ക്രിസ്റ്റ്യാനോ പറയുന്നു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗെയിം ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ളതാണ് . ഈ ഗെയിം ജയിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ഞങ്ങൾക്ക്, നമ്മുടെ ജീവിതത്തിന്റെ കളി കൂടിയാണിത് . അവർ പല ഗെയിമുകളിലും എതിരാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, പക്ഷേ അവർ ഞങ്ങളെ അത്ഭുതപ്പെടുത്തില്ലെന്ന് ഞാൻ വിശ്വസിക്കുന്നു” റൊണാൾഡോ പറഞ്ഞു.

“എന്റെ ഭാവി തീരുമാനിക്കുന്നത് ഞാനാണ്, എനിക്ക് കൂടുതൽ കളിക്കണമെങ്കിൽ, ഞാൻ കളിക്കും, എനിക്ക് താൽപ്പര്യമില്ലെങ്കിൽ ഞാൻ കളിക്കില്ല” 2022 ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമോയെന്നും ടൂർണമെന്റിന് ശേഷം വിരമിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന എന്ന ചോദ്യത്തിന് റൊണാൾഡോ മറുപടി പറഞ്ഞു.

Rate this post