അവസാന വേൾഡ് കപ്പ് ആയത് കൊണ്ട് മാത്രമല്ല… ലയണൽ മെസ്സിയെക്കുറിച്ച് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട| Lionel Messi

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായാണ് അർജന്റീനിയൻ സൂപ്പർ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ കണക്കാക്കുന്നത്.ദേശീയ ടീമിനൊപ്പം രണ്ട് വ്യത്യസ്ത ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ അദ്ദേഹം രണ്ട് ഹാട്രിക്കുകൾ നേടിയിട്ടുണ്ട്.ബാറ്റിസ്റ്റ്യൂട്ട തന്റെ ആദ്യ ലോകകപ്പ് ഹാട്രിക്ക് 1994-ൽ ഗ്രീസിനെതിരെ നേടിയപ്പോൾ, കൃത്യം നാല് വർഷത്തിന് ശേഷം 1998-ൽ ജമൈക്കയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു രണ്ടാമത്തേത്.

അർജന്റീനിയൻ ദേശീയ ടീമിനെക്കുറിച്ചും ലോകകപ്പിനെക്കുറിച്ചും ലയണൽ മെസ്സിയെക്കുറിച്ചും അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ബാറ്റി.“അർജന്റീന ഇപ്പോൾ മികച്ച പ്രകടനമാണ് നടത്തുന്നത് ,കോപ്പ അമേരിക്ക നേടിയത് അവരുടെ ആത്മവിശ്വാസം വർധിക്കാൻ കാരണമായി. മെസ്സി ഈ ലോകകപ്പിൽ നന്നായി കളിക്കും, അത് അദ്ദേഹത്തിന്റെ അവസാനമായിരിക്കുമെന്നതുകൊണ്ടല്ല. മുമ്പ് കഴിഞ്ഞ പോയ വേൾഡ് കപ്പുകളും നേടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത്തവണത്തെ വ്യത്യാസം എന്തെന്നാൽ മികച്ച ഒരു ടീം അദ്ദേഹത്തിന് ഒപ്പം അർജന്റീനയിൽ ഉണ്ട് എന്നുള്ളതാണ്” ബാറ്റി പറഞ്ഞു.

മെസ്സി ഏറ്റവും സന്തോഷവാനായി കൊണ്ട് തയ്യാറെടുക്കുന്ന വേൾഡ് കപ്പാണ് ഇതെന്ന് എന്നുള്ള കാര്യത്തിൽ ആർക്കും തർക്കം കാണില്ല. കാരണം അന്താരാഷ്ട്ര കിരീടം എന്ന ഭാരം തലയിൽ നിന്നും ഇറക്കി വെച്ചതിനുശേഷമാണ് ഇപ്പോൾ മെസ്സി വേൾഡ് കപ്പിന് ഒരുങ്ങുന്നത്.അർജന്റീനയ്ക്കായി 77 മത്സരങ്ങളിൽ നിന്ന് 54 ഗോളുകൾ നേടിയ താരം ടോപ് സ്‌കോറർ മാറിൽ ലയണൽ മെസ്സിക്ക് പിന്നിൽ രണ്ടമതാണ്.കണങ്കാലിലെ വിട്ടുമാറാത്ത വേദനയെത്തുടർന്ന് 17 വർഷം മുമ്പ്, 36 ആം വയസ്സിൽ ഫുട്ബോളിനോട് വിട പറയുന്നത്.

1994 ,1998 ,2002 അടക്കം മൂന്നു വേൾഡ് കപ്പ് കളിച്ചിട്ടുണ്ട് ബാറ്റി. 1994 വേൾഡ് കപ്പിൽ ഗ്രീസിനെതിരെ അവരുടെ ആദ്യ മത്സരത്തിൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളുകൾ നേടി. 1998 വേൾഡ് കപ്പിൽ ജമൈക്കക്കെതിരെയും ഹാട്രിക്ക് നേടിയ താരം രണ്ട് ലോകകപ്പുകളിൽ ഹാട്രിക്ക് നേടുന്ന നാലാമത്തെ കളിക്കാരനായി (മറ്റുള്ളവർ സാണ്ടർ കോക്സിസ്, ജസ്റ്റ് ഫോണ്ടെയ്ൻ, ഗെർഡ് മുള്ളർ). 2002 വേൾഡ് കപ്പിൽ നൈജീരിക്കെതിരെ ഒരു ഗോൾ നേടുകയും ചെയ്തു.

Rate this post