ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതികൂലമായി ബാധിച്ചില്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്.കാരണം 37 കാരൻ ഓൾഡ് ട്രാഫൊഡ് വിട്ടതിന് ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം അത്ര മികച്ചത് തന്നെയായിരുന്നു.ശനിയാഴ്ച ‘റെഡ് ഡെവിൾസ്’ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ 2-1 ന് പരാജയപ്പെടുത്തി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.
സിറ്റിയേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ് യുണൈറ്റഡ്.റൊണാൾഡോ ടീം വിട്ടതിന് ശേഷം എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡ് തുടർച്ചയായ ഏഴു മത്സരങ്ങളിൽ വിജയിക്കുകയും EFL കപ്പ്, എഫ്‌എ കപ്പ്, യൂറോപ്പ ലീഗ് എന്നിവയിൽ പങ്കെടുക്കുകയും ചെയ്യുന്നു കൂടാതെ നിലവിൽ പ്രീമിയർ ലീഗിലെ ഫോമിലുള്ള ടീമുകളിലൊന്നാണ്. സിറ്റിക്കെതിരെ ഡെർബി വിജയത്തിന് ശേഷം ബ്രൂണോ ഫെർണാണ്ടസ് സ്വന്തം നാട്ടുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിക്കാൻ അവസരം മുതലെടുത്തു.
“ഇപ്പോൾ ഞങ്ങൾ ഒരു ടീമിനെ പോലെയാണ് കളിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ചില കളിക്കാർ തങ്ങൾക്കുവേണ്ടി കളിക്കുന്നുണ്ടാകാം” ഗെയിമിന് ശേഷം ബിടി സ്‌പോർട്ടിനോട് സംസാരിച്ച ബ്രൂണോ പറഞ്ഞു.’ഗെയിം ജയിക്കുക എന്നത് എല്ലായ്‌പ്പോഴും പ്രധാനമാണ്, പക്ഷേ ഗെയിമിന് മുമ്പ് ഞാൻ പറഞ്ഞതുപോലെ എതിരാളിയെ കുറിച്ച് പ്രശ്‌നമില്ല, ഏറ്റവും പ്രധാനപ്പെട്ട കാര്യം വിജയിക്കുക എന്നതാണ്, ഞങ്ങൾ അത് ചെയ്തു. അതൊരു അത്ഭുതകരമായ തിരിച്ചുവരവായിരുന്നു, ടീമിന്റെ മികച്ച പരിശ്രമം” ബ്രൂണോ പറഞ്ഞു.
Bruno Fernandes with veiled pop at Cristiano Ronaldo after #ManchesterDerby win#MUFC #PremierLeague https://t.co/U5aTATOXwk
— AS USA (@English_AS) January 14, 2023
അവിശ്വസനീയമായ കുതിപ്പിന് ശേഷം ശേഷം യുണൈറ്റഡ് ആഴ്‌സണലിനേക്കാൾ ആറ് പോയിന്റ് പിന്നിലാണ്, അടുത്ത ഞായറാഴ്ച എമിറേറ്റ്‌സിലേക്ക് പോകുമ്പോൾ ഗണ്ണേഴ്‌സുമായുള്ള വിടവ് അവർക്ക് അടയ്ക്കാനാകും.