മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ വലിയ പരാജയം ഏറ്റുവാങ്ങി ഇന്റർ മയാമി . ലൂയിസ് മോർഗൻ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് ന്യൂയോർക്ക് റെഡ് ബുൾസ് നേടിയത്.
2020-21 വരെ ഇൻ്റർ മിയാമിക്ക് വേണ്ടി കളിച്ച മോർഗൻ, 3-ാം മിനിറ്റിൽ വാൻസീറിൻ്റെ അസിസ്റ്റിൽ റെഡ് ബുൾസിന് ലീഡ് നൽകി. 51-ാം മിനിറ്റിൽ വാൻസീർ വീണ്ടും മോർഗൻ്റെ ഗോളിന് വഴിയൊരുക്കിയപ്പോൾ ന്യൂയോർക്ക് 2-0ന് മുന്നിലെത്തി.66-ാം മിനിറ്റിൽ വിക്കൽമാൻ കാർമോണയുടെ ഗോളിൽ വാൻസീർ തൻ്റെ മൂന്നാമത്തെ അസിസ്റ്റും 70-ാം മിനിറ്റിൽ മോർഗനും വാൻസീറും ചേർന്ന് സ്കോറിംഗ് പൂർത്തിയാക്കി.ഡാൻ്റേ വാൻസീർ നാല് അസിസ്റ്റുകളോടെ ലീഗ് റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.
Lewis Morgan with a hat trick to make it 4-0 against Inter Miami 🎩
— B/R Football (@brfootball) March 23, 2024
(via @MLS)pic.twitter.com/SUouhyhbMF
പരിക്ക് മൂലം സൂപ്പർ താരം ലയണൽ മെസ്സിയില്ലാതായാണ് ഇന്റർ മയാമി കളിച്ചത്. ദേശീയ ഡ്യൂട്ടിയോ കാരണം പുറത്തായ ഒമ്പത് ഇൻ്റർ മിയാമി കളിക്കാരിൽ ഒരാളായിരുന്നു മെസ്സി.77-ാം മിനിറ്റിൽ നോഹ അലൻ മയാമിക്ക് വേണ്ടി ഗോൾ നേടിയെങ്കിലും റിവ്യൂവിന് ശേഷം ഗോൾ അനുവദിച്ചില്ല .കഴിഞ്ഞ സീസണിൽ ടൊറൻ്റോ എഫ്സിക്കെതിരെ റെഡ് ബുൾസിൻ്റെ 4-1 വിജയത്തിലായിരുന്നു മോർഗൻ്റെ ആദ്യ ഹാട്രിക്ക്. ഇൻ്റർ മിയാമിക്കൊപ്പം രണ്ട് സീസണുകളിലായി മോർഗൻ ഏഴ് ഗോളുകളും 12 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Inter Miami in this season
— Leo Messi 🔟 Fan Club (@WeAreMessi) March 24, 2024
With Leo Messi:
✅ 5 Matches
✅ Undefeated
Without Leo Messi:
❌ 3 Matches
❌ 2 Losses pic.twitter.com/POnOXKSm22
ന്യൂ ഇംഗ്ലണ്ട് റെവലൂഷനെതിരെ 2000 ത്തിൽ ചിക്കാഗോ ഫയറിൻ്റെ ആൻ്റെ റസോവ് സ്ഥാപിച്ച അസിസ്റ്റ് റെക്കോർഡിന് ഒപ്പമെത്താൻ വാൻസീറിന് സാധിച്ചു. ഈസ്റ്റേൺ കോൺഫറൻസിൽ പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി. 11 പോയിന്റുമായി സിൻസിനാറ്റിയാണ് രണ്ടാം സ്ഥാനത്.