ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ സൗദി വലിയ ആഘോഷത്തോടെ തങ്ങളുടെ രാജ്യത്തിലെത്തിച്ച താരമാണ് കരീം ബെൻസീമ. സൗദി ക്ലബ് അൽ ഇത്തിഹാദാണ് നിലവിലെ ബാലൻ ഡി ഓർ ജേതാവിനെ ടീമിലെത്തിച്ചത്. എന്നാൽ ബെൻസീമ ഇത്തിഹാദിൽ നിന്ന് പുറത്ത് പോവാനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.
ബെൻസീമയും ഇത്തിഹാദ് പരിശീലകൻ നുനോ എസ്പിരിറ്റ്യോ സന്റോസും തമ്മിൽ ആഭ്യന്തരപ്രശ്നങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ബെൻസീമയെ അൽ ഇത്തിഹാദ് ടീമിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചപ്പോൾ പരിശീലകൻ നുനോ അതിന് വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ബെൻസീമ തന്റെ ശൈലിയ്ക്ക് അനുയോജ്യനായ താരമല്ലെന്നും അതിനാൽ താരത്തെ സൈൻ ചെയ്യേണ്ട ആവശ്യമില്ലെന്നും നുനോ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.
എന്നാൽ ഇത് ചെവി കൊള്ളാതെയാണ് മാനേജ്മെന്റ് താരത്തെ സൈൻ ചെയ്തത്. കൂടാതെ ഇത്തിഹാദിൽ ക്യാപ്റ്റൻ ആംബാൻഡ് അണിയാൻ ബെൻസീമ താൽപര്യപ്പെട്ടിരുന്നുവെന്നും എന്നാൽ നുനോ അതിന് തയാറായില്ലെന്നും റിപ്പോർട്ടുകളുണ്ട്.ഇത്തിഹാദിൽ ബെൻസീമയും പരിശീലകനും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇക്കാരണത്താൽ താരം സൗദി വിടാനുള്ള സാധ്യതയും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
🚨 Nuno Espírito Santo has reportedly informed the Al-Ittihad board that Karim Benzema does not fit into his tactical style. 👀
— Football Tweet ⚽ (@Football__Tweet) August 23, 2023
He wasn't keen on signing the Ballon d'Or winner in the first place, which is leading to tension between the two men.
The Portuguese manager also… pic.twitter.com/u3tAZLc0bP
എന്നാൽ ബെൻസീമയെ പോലുള്ള ഒരു താരത്തെ കൈ വിടാതെ പകരം ഇത്തിഹാദ് പരിശീലകൻ നുനോ സന്റോസിനെ കൈവിടാനാണ് സാധ്യത കൂടുതലെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ഇത്തിഹാദിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം.റയലിനായി ഗോളടിച്ച് കൂട്ടുകയും ബാലൻ ഡി ഓർ സ്വന്തമാക്കുകയും ചെയ്ത ബെൻസീമ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് റയൽ വിട്ട് സൗദിയിൽ എത്തുന്നത്.