നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിനിന്റെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിൽ രണ്ടു വർഷത്തെ കരാറിൽ ഒപ്പുവച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ ഫാബ്രിസിയോ അപ്ഡേറ്റ് നൽകിയിരുന്നു. ഇപ്പോഴിതാ സൗദി അറേബ്യൻ ക്ലബ് ആയ അൽ ഹിലാലും നെയ്മർ ജൂനിയറും ഇക്കാര്യം ഒഫീഷ്യലായി അറിയിച്ചിട്ടുണ്ട്.
2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ സൗദി അറേബ്യയിലെ വമ്പൻമാരായ അൽ ഹിലാലുമായി ഒപ്പുവെച്ച നെയ്മർ ജൂനിയറിന് തുടർന്ന് പുതുക്കാനുള്ള ഓപ്ഷൻ കരാർ വ്യവസ്ഥയിൽ പറയുന്നില്ല, എന്നാൽ 2025ൽ കരാർ അവസാനിച്ചതിനുശേഷം ഫ്രീ ഏജന്റായി മാറുമ്പോൾ ക്ലബ്ബുമായി കരാർ പുതുക്കണോ അതോ മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറണമോയെന്ന് നെയ്മർ ജൂനിയറിന് ഇഷ്ടപ്രകാരം തീരുമാനിക്കാനുള്ള അവകാശമുണ്ട്.
രണ്ടു വർഷത്തേക്ക് വേണ്ടി സൂപ്പർ താരത്തിനായി സാലറി ഇനത്തിൽ 300 മില്യൻ യൂറോ ഉൾപ്പെടെ 400 മില്യൻ യൂറോയുടെ പാക്കേജ് ആണ് അൽ ഹിലാൽ നൽകുന്നത്. കൂടാതെ സൗദി അറേബ്യ രാജ്യത്തിന്റെ ഭാഗത്ത് നിന്നും നെയ്മർ ജൂനിയറിന് നിരവധി സൗകര്യങ്ങളും ഓഫറുകളും ലഭിക്കും. 2017ൽ ഫുട്ബോളിന്റെ ചരിത്രത്തിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ബാഴ്സലോണിൽ നിന്നും ഫ്രഞ്ച് ക്ലബ്ബിലെത്തിയ നെയ്മർ ജൂനിയർ ആറു വർഷങ്ങൾക്ക് ശേഷമാണ് ടീം വിടുന്നത്.
Official, confirmed. Neymar Jr joins Al Hilal on $300m package record salary in two years, no option to extend 🚨🔵🇸🇦
— Fabrizio Romano (@FabrizioRomano) August 15, 2023
Salary could go up to potential $400m total until 2025 based on add-ons & commercial deals.
Deal completed by his father Neymar Pai and super agent Pini Zahavi. pic.twitter.com/M3YDaFsWQ0
പാരിസിൽ വച്ച് മെഡിക്കൽ പരിശോധന പൂർത്തിയാക്കി അൽ ഹിലാൽ നൽകിയ ഡോക്യുമെന്റ്സിൽ സൈൻ ചെയ്ത നെയ്മർ ജൂനിയർ ഈയാഴ്ചയോടെ സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കും. ഈയാഴ്ച തന്നെ തങ്ങളുടെ സൂപ്പർ താരത്തിന്റെ പ്രസന്റേഷൻ അൽ ഹിലാൽ സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്ത്യാനോ റൊണാൾഡോ, കരീം ബെൻസിമ തുടങ്ങിയ സൂപ്പർ താരനിരകളിലേക്ക് നെയ്മർ ജൂനിയർ കൂടി എത്തുന്നതോടെ സൗദി ലീഗ് വളരെയധികം ആവേശത്തിലേക്ക് ഉയരുകയാണ്.
The signing and presentation of #Neymar as a player of AlHilal Saudi Club 🇸🇦 pic.twitter.com/WRs0qG0fED
— MARCA in English (@MARCAinENGLISH) August 15, 2023