കഴിഞ്ഞ കുറച്ച് വർഷങ്ങളായി കളിക്കാർ MLS-ൽ ചേരുന്ന പ്രവണത വർദ്ധിച്ചുവരുന്നതിനാൽ മേജർ ലീഗ് സോക്കർ പുതിയ ലക്ഷ്യസ്ഥാനമാണെന്ന് തോന്നുന്നു. പിഎസ്ജിയിൽ നിന്ന് ഇൻ്റർ മിയാമിയിലേക്ക് ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ഒരു ഫുട്ബോൾ വിപ്ലവത്തിന് കാരണമായി, സമീപഭാവിയിൽ കൂടുതൽ താരങ്ങൾ യുഎസിലെത്തും എന്നുറപ്പാണ്.
റിപ്പോർട്ടുകൾ വിശ്വസിക്കണമെങ്കിൽ ഫ്രഞ്ച് ഫോർവേഡ് ലിവിയർ ജിറൂഡ് എംഎൽഎസ് ക്ലബ് ലോസ് ഏഞ്ചൽസ് എഫ്സിയിൽ ഒപ്പിടുന്നതിന് വളരെ അടുത്താണ്. എസി മിലാനുമായുള്ള ജിറൂഡിൻ്റെ നിലവിലെ കരാർ ഈ സീസൺ കഴിഞ്ഞാൽ അവസാനിക്കും.കൂടാതെ 37 വയസുകാരന് ഇഷ്ടമുള്ള ക്ലബ്ബുമായി ഒരു പ്രീ-കരാർ ഒപ്പിടാൻ സ്വാതന്ത്ര്യമുണ്ട്.നിലവിൽ സീരി എയിൽ രണ്ടാം സ്ഥാനത്താണ് മിലാൻ, അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്.
തൻ്റെ കരിയറിൽ ഉടനീളം വിശ്വസനീയമായ ഗോൾ സ്കോററാണ് ജിറൂഡ്, ചാമ്പ്യൻസ് ലീഗും സീരി എ കിരീടവും ഉൾപ്പെടെ നിരവധി ട്രോഫികൾ ഉയർത്തി.മിലാൻ അദ്ദേഹത്തിന് കരാർ വിപുലീകരണം വാഗ്ദാനം ചെയ്യാൻ സാധ്യതയില്ല.പ്രമുഖ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ ലോസ് ഏഞ്ചൽസ് എഫ്സിയുമായുള്ള ഒന്നര വർഷത്തെ കരാറിൽ താരം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.
🟡⚫️🇺🇸 Olivier Giroud signs contracts as new LAFC player, ready for MLS new chapter after verbal agreement reached in March!
— Fabrizio Romano (@FabrizioRomano) April 23, 2024
Contract until December 2025 set to be sealed in the next hours.
Giroud will leave AC Milan as free agent.
Here we go, confirmed 🔐🇫🇷 pic.twitter.com/3vvpF2GH3h
2018 ഫിഫ ലോകകപ്പ് ജേതാവായ തൻ്റെ സഹപ്രവർത്തകൻ ഹ്യൂഗോ ലോറിസിനൊപ്പം ജിറൂഡ് ഇപ്പോൾ ചേരും.ഇറ്റാലിയൻ ടോപ്പ് ഫ്ലൈറ്റിൽ എട്ട് അസിസ്റ്റുകൾക്കൊപ്പം 13 ഗോളുകളും ജിറൂഡ് നേടിയിട്ടുണ്ട്.ഫ്രഞ്ച് മാനേജർ ദിദിയർ ദെഷാംപ്സിൻ്റെ യൂറോ 2024 ടീമിൽ ജിറൂഡിനെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഈ വേനൽക്കാലത്ത് ജർമ്മനിയിൽ നടക്കാനിരിക്കുന്ന ടൂർണമെൻ്റിൻ്റെ ഫേവറിറ്റുകളാണ് ഫ്രാൻസ്.