യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങളിൽ വമ്പന്മാർ വിജയം നേടിയപ്പോൾ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണറ്റഡിന്റെ ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോഡിൽ വച്ച് നടന്ന മത്സരത്തിലാണ് ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡ് വിജയം സ്വന്തമാക്കുന്നത്.
ഈ വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പിൽ മൂന്നു മത്സരങ്ങളിൽ നിന്നും മൂന്ന് പോയിന്റ് ആയി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ 72 മിനിറ്റിൽ എറിക്സനിന്റെ അസിസ്റ്റിൽ നിന്നും ഹാരി മഗയർ നേടുന്ന ഗോളാണ് യുണൈറ്റഡിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്മാനിക്കുന്നത്.
മത്സരത്തിന്റെ അവസാന നിമിഷം എതിർ ടീമായ കോപൻഹാഗിന് പെനാൽറ്റി ലഭിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പരായ ഒനാന പെനാൽറ്റി സേവ് ചെയ്തു. എന്നാൽ ഈ പെനാൽറ്റി എതിർ ടീമിനെ ലഭിച്ച നിമിഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഗർണിച്ചോ പെനാൽറ്റി സ്പോട്ടിൽ ചെയ്തുകൂട്ടുന്ന പ്രവർത്തിയാണ് ഇപ്പോൾ വൈറലാവുന്നത്.
🤣 What was Garnacho doing there? pic.twitter.com/hNJdvwBvn9
— United Radar (@UnitedRadar) October 24, 2023
My King. What a Save, Andre Onana pic.twitter.com/ZShCv7DxsN
— Harman 🪩 (@SonyEriksenn) October 25, 2023
എതിർടീമിന്റെ പെനാൽറ്റി കിക്ക് ലക്ഷ്യം പിഴക്കുന്നതിന് വേണ്ടി പെനാൽറ്റി സ്പോട്ടിൽ തന്റെ കാലുകൊണ്ട് ആ ഭാഗത്തെ സ്മൂത്ത്‌നെസ് ഇല്ലാതാക്കുന്ന ഗർണാചോയുടെ പ്രവർത്തി ഒടുവിൽ ഫലം കണ്ടു. മത്സരത്തിന്റെ അവസാനനിമിഷം എതിർ ടീമിന് പെനാൽറ്റി കിക്ക് പിഴച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്നാം മത്സരത്തിലെ വിജയം ആശ്വാസം നൽകുന്നതാണ്.
Garnacho was seen scuffing the penalty spot right before Copenhagen's last second penalty miss 😅 pic.twitter.com/hm94jJ7NBp
— ESPN FC (@ESPNFC) October 24, 2023