രാജ്യത്തിന്റെ കർശനമായ നിയമങ്ങൾക്കും ആചാരങ്ങൾക്കും ഇടയിൽ ഈ വർഷം അവസാനം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളുണ്ട്.2022 ഫിഫ ലോകകപ്പ് അടുത്തുവരുമ്പോൾ, ടൂർണമെന്റ് കാണാൻ ഖത്തറിലേക്ക് പോകാനൊരുങ്ങുന്ന ആരാധകർ രാജ്യത്തെ നിയമങ്ങളും ആചാരങ്ങളും കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.
ഖത്തറിലെ നിയമ പ്രകാരം നിയമപരമായ ഭാര്യ-ഭർത്താവിന് മാത്രമേ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അനുവാദമുള്ളൂ. അതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലോകകപ്പിന് എത്തുന്ന ആരാധകർ ഈ നിയമങ്ങൾ മനസ്സിൽ കരുതണം. ഡെയിലി സ്റ്റാർ പബ്ലിഷ് ചെയ്ത റിപ്പോർട്ട് പ്രകാരം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഖത്തറിൽ ഭാര്യ-ഭർത്താവ് അല്ലാത്തവർ തമ്മിലുള്ള ലൈം ഗിക ബന്ധം. കൂടാതെ പൊതുസ്ഥലങ്ങളിൽ മദ്യപാനം ഉൾപ്പെടെ പാർട്ടിയിങ് ചെയ്യുന്നതും ഖത്തറിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഹ്യൂമൻ ഡിഗ്നിറ്റി ട്രസ്റ്റിന്റെ അഭിപ്രായത്തിൽ, ഈ നിയമം ലംഘിച്ച് പിടിക്കപ്പെട്ടാൽ കുറ്റവാളികൾക്ക് ഏഴ് വർഷം വരെ തടവിൽ കഴിയാം. മാത്രമല്ല, 2004-ലെ പീനൽ കോഡ് പ്രകാരം ഖത്തറിൽ സ്വവർഗരതിയും നിഷിദ്ധമാണെന്നും ഇത് സമാനമായ ദൈർഘ്യമുള്ള ജയിൽ ശിക്ഷയ്ക്ക് കാരണമായേക്കാമെന്നതും ശ്രദ്ധിക്കേണ്ടതാണ്.ഈ വർഷത്തെ ലോകകപ്പിൽ ആദ്യമായി ഒരു സെ ക്സ് വിലക്ക് നിലവിലുണ്ട്. ആരാധകർ തയ്യാറാകേണ്ടതുണ്ട്.
നിർമാണത്തൊഴിലാളികളോട് മോശമായി പെരുമാറുന്നുവെന്നും അവരെ ആസൂത്രിതമായി ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപിച്ച് ആതിഥേയ രാഷ്ട്രത്തെ പലരും ആക്ഷേപിച്ചുരുന്നു.ഈ വർഷം ഫിഫ ലോകകപ്പിനായി രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകർക്ക് പ്രശ്നമുണ്ടാക്കുന്ന സ്വവർഗരതി നിയമങ്ങളും മറ്റ് ചില കർശന നിയമങ്ങളും ഉള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ.
🔔 | World Cup fans could be sentenced to up to SEVEN YEARS in prison if they're caught having a one-night stand in Qatar.
— LADbible (@ladbible) June 20, 2022
More below: pic.twitter.com/ueJXvPUwC7
ഫുട്ബോൾ ലോകത്ത് പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിൽ മത്സരത്തിനിടയിലും-ശേഷവും മദ്യപാനവും ആഘോഷങ്ങളും ഫുട്ബോളിന്റെ ഭാഗമാണ്. അതിനാൽ തന്നെ ഇത്തരം നിയമങ്ങൾ ലോകകപ്പ് ആഘോഷിക്കാനെത്തുള്ള ആരാധകരെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ലോക ഫുട്ബോൾ പ്രേമികൾക്കിടയിലുണ്ട്. ഫിഫ ലോകകപ്പ് 2022 നവംബർ 22 മുതൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്.7 ദിവസങ്ങളിലായി 32 ടീമുകൾ കൊട്ടിഘോഷിക്കുന്ന ട്രോഫിക്കായി പോരാടും. ക്രിസ്മസിന് ഒരാഴ്ച മുമ്പ് ഡിസംബർ 18 ന് ടൂർണമെന്റ് സമാപിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, റോബർട്ട് ലെവൻഡോവ്സ്കി, ലൂയിസ് സുവാരസ് തുടങ്ങിയവരുടെ അവസാന ലോകകപ്പാണ് ഇത്.