സമീപകാലത്ത് അർജന്റീനക്ക് വേണ്ടിയും ഇന്റർ മിലാന് വേണ്ടിയും വളരെ മികച്ച രൂപത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ലൗറ്ററോ മാർട്ടിനസ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്റർ മിലാൻ നടത്തുന്ന മിന്നുന്ന പ്രകടനത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഈ താരമാണ്. മാത്രമല്ല ഗോളടിക്കാൻ വേണ്ടി അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന താരങ്ങളിൽ ഒരാൾ ലൗറ്ററോയാണ്.
ഈ സീസണിൽ സിരി എയിൽ ഇന്റർ മിലാന് വേണ്ടി നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് താരത്തിന്റെ സംഭാവന. അതേസമയം അർജന്റീനയുടെ ദേശീയ ടീമിനൊപ്പം 40 മത്സരങ്ങൾ കളിച്ചു താരം 21 ഗോളുകളും നേടിയിട്ടുണ്ട്.വരുന്ന ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വച്ച് പുലർത്തുന്ന താരങ്ങളിൽ ഒരാളാണ് ലൗറ്ററോ മാർട്ടിനസ്.
കഴിഞ്ഞ TYC സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ഒരു ചോദ്യം ലൗറ്ററോയോട് ചോദിച്ചിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി കൊണ്ട് ഇപ്പോൾ തോന്നുന്നുണ്ടോ എന്നായിരുന്നു. എന്നാൽ അത് തനിക്ക് അറിയില്ലെന്നും താനല്ല അത് തീരുമാനിക്കേണ്ടത് എന്നുമാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.
‘ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് എന്ന് തോന്നൽ എനിക്കുണ്ടോ എന്നുള്ള കാര്യം എനിക്ക് തന്നെ അറിയില്ല.പക്ഷേ അത് തീരുമാനിക്കേണ്ട, പറയേണ്ട ആൾ ഞാനല്ലല്ലോ. ഞാനിപ്പോൾ മികച്ച രൂപത്തിലാണ് ഉള്ളത് എന്നുള്ളത് എനിക്ക് തന്നെ അനുഭവപ്പെടുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ‘ ലൗറ്ററോ പറഞ്ഞു.
🗣️ Lautaro Martínez: “Am I with one of the best strikers in the world? I don't know if I feel like I'm part of the first tier of best strikers in the world. It's not me who has to say that. I feel very good right now, I’m living a great moment.” 🇦🇷 pic.twitter.com/wiNzPBpMdy
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 19, 2022
നിലവിൽ താരം മികച്ച ഫോമിൽ തന്നെയാണ് ഉള്ളത് എന്നുള്ള കാര്യത്തിൽ സംശയമില്ല. ക്യാംപ് നൗവിൽ കഴിഞ്ഞ ബാഴ്സക്കെതിരെ നടന്ന മത്സരത്തിൽ അത്യുജ്ജല പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നു.അങ്ങനെ ഇത്തരത്തിലുള്ള വലിയ മത്സരങ്ങളിൽ തിളങ്ങുന്നത് അർജന്റീനക്ക് ഭാവിയിൽ ഗുണകരമായിരിക്കും.