ഒറ്റയ്ക്ക് ലീഗ് കിരീടം നേടിക്കൊടുക്കാൻ ഒരേ ഒരു കളിക്കാരന് മാത്രമേ സാധിക്കുകയുള്ളൂ-സെർജിയോ അഗ്യുറൊ
ഈ സീസണിലായിരുന്നു സൂപ്പർതാരം ഏർലിംങ് ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയത്.ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം ഇപ്പോൾ പുറത്തെടുക്കുന്നത്.പ്രീമിയർ ലീഗിൽ 19 മത്സരങ്ങളിലാണ് അദ്ദേഹം ആകെ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 25 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാൻ ഇപ്പോൾ തന്നെ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്നിരുന്നാൽ പോലും മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നേടാൻ സാധിക്കുന്നില്ല.നിലവിൽ 5 പോയിന്റിന്റെ വ്യക്തമായ ലീഡ് സിറ്റിക്കുമേൽ ആഴ്സണലിന് ഉണ്ട്.ഒരു മത്സരം കുറച്ചാണ് ആഴ്സണൽ കളിച്ചിട്ടുള്ളത്.അതിനർത്ഥം അടുത്ത മത്സരത്തിൽ ആഴ്സണൽ വിജയിച്ചാൽ എട്ട് പോയിന്റിന്റെ ലീഡ് നേടാൻ അവർക്ക് കഴിയും.
ഇതേക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസമായിരുന്ന സെർജിയോ അഗ്വേറോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് ഹാലന്റ് മാത്രം വിചാരിച്ചാൽ ലീഗ് കിരീടം നേടാൻ കഴിയില്ല എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.ലയണൽ മെസ്സിക്ക് അല്ലാതെ മറ്റൊരാൾക്കും ഒറ്റയ്ക്ക് ഒരു ടീമിന് ലീഗ് കിരീടം നേടിക്കൊടുക്കൽ അസാധ്യമാണെന്നും അഗ്വേറോ കൂട്ടിച്ചേർത്തു.
‘ഹാലൻഡ് ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.തീർച്ചയായും അദ്ദേഹത്തിന് ഒരുപാട് ചരിത്രപരമായ റെക്കോർഡുകൾ തകർക്കാൻ സാധിക്കും. പക്ഷേ ഒരാൾ ഒറ്റയ്ക്ക് കരുതിയാൽ മാത്രം കിരീടം നേടാൻ കഴിയില്ല. ലയണൽ മെസ്സി ഒഴികെയുള്ള ആർക്കും തന്നെ ഒറ്റയ്ക്ക് ഒരു ടീമിനെ ലീഗ് കിരീടം നേടി കൊടുക്കാൻ കഴിയില്ല.അതൊക്കെ ടീമുമായി ബന്ധപ്പെട്ടതാണ്. സിറ്റിക്ക് ഒരുപാട് ടാലന്റ് ഉള്ള താരങ്ങളുണ്ട്.തീർച്ചയായും അവസാനം വരെ അവർ പോരാടുക തന്നെ ചെയ്യും’ അഗ്വേറോ പറഞ്ഞു.
“Except Leo, there is no one player who can win a league on their own” – Sergio Aguero makes Lionel Messi and Haaland comment https://t.co/IyrcbRKZzD
— Sport Tweets (@TweetsOfSportUK) February 1, 2023
കഴിഞ്ഞ സീസണിലും അതിനു മുന്നേയുള്ള സീസണിലും പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു.അതുകൊണ്ടുതന്നെ കിരീടം നിലനിർത്തുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം.പക്ഷേ ഇത്തവണ അത് അത്ര എളുപ്പമാവില്ല.