ചൈനയിലെ കളി മതിയാക്കി ഓസ്കാർ ബ്രസീലിലേക്ക് മടങ്ങിയെത്തി |Oscar

മുൻ ചെൽസി മധ്യനിര താരം ഓസ്കാർ ബ്രസീലിൽ തിരികെയെത്തി. അവസാന കുറേ കാലമായി ചൈനയിൽ കളിക്കുക ആയിരുന്ന ഓസ്കാർ ഇപ്പോൾ ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോയിൽ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. 2023വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

ഷാങ്ഹായ് പോർട് എഫ്.സിയിൽ ആയിരുന്നു താരം ഇതുവരെ കളിച്ചിരുന്നത്. മുപ്പതുകാരനായ താരം മുമ്പ് അഞ്ചു വർഷം ചെൽസിക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. 2017ലായിരുന്നു ഷാങ്ഹായ് പോർട്ടിലേക്ക് ഓസ്കാർ എത്തിയത്. നൂറ്റി എഴുപതോളം മത്സരങ്ങൾ താരം ചൈനയിൽ കളിച്ചിട്ടുണ്ട്.ബ്രസീലിയൻ താരത്തിന് 2024 വരെ നീണ്ടുനിൽക്കുന്ന കരാർ ചൈനീസ് ക്ലബായ ഷാങ്ഹായ് എസ്‌ഐ‌പി‌ജി യുമായിട്ടുണ്ടായിരുന്നത്. നിലവിൽ ലോക ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന അഞ്ചാമത്തെയാളാണ് ഓസ്കാർ.

സാവോ പോളോയിൽ ജനിച്ച ഓസ്കാർ 19-ാം വയസ്സിൽ ഇന്റർനാഷണലിലേക്ക് മാറുന്നതിന് മുമ്പ് സാവോ പോളോയിലൂടെ പ്രൊഫെഷണൽ ഫുട്ബോളറായി മാറി. 2017-ൽ, ചൈനീസ് ക്ലബ്ബ് ബ്രസീലിയൻ താരത്തെ ചെൽസിയിൽ നിന്ന് 60 ദശലക്ഷം യൂറോയ്ക്ക് സൈൻ ചെയ്തത്.തുടർന്ന് ചൈനീസ് ലീ​ഗിൽ കളിക്കുന്നതിനിടെ പലതവണ താരത്തിന് യൂറോപ്പിലേക്ക് ഓഫറുകൾ ലഭിച്ചിരുന്നു. എന്നാലപ്പോഴൊന്നും ഓസ്കാർ ചൈന വിട്ടില്ല.

2012 ൽ ഇംഗ്ലീഷ് ടീം ചെൽസിയിലെത്തിയ ഓസ്കർ ക്ലബ്ബിനായി 131 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിക്കൊപ്പം 2 പ്രീമിയർലീഗ് ,ലീഗ് കപ്പ് ,യൂറോപ്പ ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.ബ്രസീലിയൻ നാഷണൽ ടീമിന് വേണ്ടി വേൾഡ് കപ്പും ,കോപ്പ അമേരിക്കയും അടക്കം 47 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.എന്നാൽ 2016 മുതൽ അദ്ദേഹം തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടില്ല.

Rate this post
Oscartransfer News