ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ പരാഗ്വെയ്‌ക്കെതിരെ ഒരു ഗോളിന്റെ വിജയത്തോടെ അർജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തങ്ങളുടെ വിജയക്കുതിപ്പ് തുടർന്നു. ആദ്യ പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
മെസ്സിയുടെ അഭാവത്തിൽ മത്സരത്തിന്റെ തുടക്കത്തിൽ ക്യാപ്റ്റന്റെ ആംബാൻഡ് ധരിച്ച ഒട്ടമെൻഡി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.ഹാഫ്ടൈമിന് തൊട്ടുപിന്നാലെ ഹൂലിയൻ ആൽവരസിന് പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സിയുടെ രണ്ടു ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ഒരു ഷോട്ട് ഡയറക്റ്റ് കോർണറിൽ നിന്നും ഒന്ന് ഫ്രീകിക്കിൽ നിന്നുമായിരുന്നു.ഈ സമയത്ത് ഓട്ടമെന്റി ക്യാപ്റ്റന്റെ ആം ബാൻഡ് കൈമാറാൻ വേണ്ടി ലയണൽ മെസ്സിയുടെ അടുക്കലേക്ക് എത്തുകയായിരുന്നു.
എന്നാൽ ആംബാൻഡ് മെസ്സി നിരസിക്കുകയും ഡിഫെൻഡറോട് ക്യാപ്റ്റനായി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.രണ്ട് അർജന്റീനിയൻ ഫുട്ബോൾ താരങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും തെളിവായിരുന്നു ഇത്. അവസാനം ഓട്ടമെന്റിയുടെ നിർബന്ധത്തിന് വഴങ്ങി മെസ്സി ആം ബാൻഡ് സ്വീകരിച്ചു.
Messi hits the post off the corner kick!pic.twitter.com/OSMq9VfAPA
— Roy Nemer (@RoyNemer) October 13, 2023
മുൻ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ തന്റെ ശരീരത്തിൽ മെസ്സിയുടെ രണ്ട് ടാറ്റൂകൾ ചെയ്തിട്ടുണ്ട്.ഒട്ടമെൻഡിക്ക് മെസ്സിയോടുള്ള അഗാധമായ ആരാധന ഒരു രഹസ്യമല്ല. ഒരു സമപ്രായക്കാരൻ എന്ന നിലയിൽ മാത്രമല്ല, അർജന്റീന ഫുട്ബോൾ മികവിന്റെ പ്രതീകമെന്ന നിലയിലും ഒട്ടമെൻഡി മെസ്സിക്ക് വലിയ ആദരവാണ് നൽകുന്നത്.
The Monumental greeting the Lionel Messi.pic.twitter.com/BfS4QyXcG7
— Roy Nemer (@RoyNemer) October 13, 2023