2026 ലോകകപ്പ് യോഗ്യതയുടെ മൂന്നാം മത്സരവും വിജയം സ്വന്തമാക്കി അർജന്റീന പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.മൂന്നിൽ മൂന്ന് വിജയവും നേടി 9 പോയിന്റ്കളോടെ ലാറ്റിൻ അമേരിക്കയിൽ ഒന്നാംസ്ഥാനത്താണ് അർജന്റീന.
ലയണൽ മെസ്സിയില്ലാതെ ആദ്യ ഇലവൻ പ്രഖ്യാപിച്ച പരിശീലകൻ സ്കാലൊനി സിറ്റിക്ക് വേണ്ടി തകർപ്പൻ ഫോമിൽ കളിക്കുന്ന ഹുലിയൻ ആൽവരെസ്, ഇന്റർ മിലാന് വേണ്ടി ഗോളടിച്ചു കൂട്ടുന്ന ലോതാരോ മാർട്ടിനെസ്സ് എന്നിവരെ ആദ്യ ഇലവനിൽ ഒരുമിപ്പിച്ച് ഇറക്കി. സാധാരണ അർജന്റീനയുടെ ഇലവനിൽ മറ്റു മാറ്റങ്ങൾ ഒന്നും പരിശീലകൻ വരുത്തിയിരുന്നില്ല. പരിക്കുള്ള ഡി മരിയക്ക് പകരം ഗോൺസാലസ് ഇടം നേടിയിരുന്നു.
Nicolás Otamendi, take a bow! 🫡
— CBS Sports Golazo ⚽️ (@CBSSportsGolazo) October 12, 2023
A beautiful volley from the center-back. 💥
🎥 @TV_Publica pic.twitter.com/kpCMqt7bc4
കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ റോഡ്രിഗോ ഡിപൊൾ നൽകിയ കോർണർ കിക്കിൽ അതിമനോഹരമായ വോളിയിലൂടെ ഒട്ടമെന്റി സന്ദർശകരുടെ വല കുലുക്കി. ആദ്യപകുതിയിൽ തന്നെ അർജന്റീന ഒരു ഗോളിന് ലീഡ് നേടിയിട്ടുണ്ട് .
Messi almost an olimpico goal, hit the post!🥅
— FCB Albiceleste (@FCBAlbiceleste) October 13, 2023
pic.twitter.com/LVIauD4eyi
രണ്ടാം പകുതിയിൽ കളിയുടെ 53 മിനിട്ടിൽ ഹൂളിയൻ അയൽവാരസിന് പകരക്കാരനായി ലയണൽ മെസ്സി എത്തിയതോടെ ആക്രമണത്തിന് സ്പീഡ് കൂടി. പരാഗ്വെ ഗോള്‍മുഖത്ത് പലതവണ അപകടകരമായി പന്ത് എത്തിച്ചെങ്കിലും ആർക്കും ഗോൾ നേടാൻ സാധിച്ചില്ല.
Messi hits the post! Second time tonight! 🥅
— FCB Albiceleste (@FCBAlbiceleste) October 13, 2023
pic.twitter.com/WD8BMmpRT6
ഇന്ന് ലയണൽ മെസ്സിയടിച്ചതിൽ രണ്ട് തവണയാണ് പന്ത് പോസ്റ്റിൽ തട്ടി മടങ്ങിയത്. ആദ്യം മനോഹരമായ ഒരു കോർണർ കിക്ക് ക്രോസ്ബാറിൽ തട്ടി മടങ്ങിയപ്പോൾ, മറ്റൊരുതവണ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. നിർഭാഗ്യവശാൽ ഇന്ന് ലയണൽ മെസ്സിക്ക് ഗോൾ നേടാൻ സാധിച്ചില്ല. അർജന്റീനയുടെ അടുത്ത മത്സരം ഈ വരുന്ന ബുധനാഴ്ച പെറുവിനെതിരെയാണ്.
What a miss by Nico Gonzalez! He has to score from there, atleast put it on target, that’s the quality missing from him.
— FCB Albiceleste (@FCBAlbiceleste) October 12, 2023
pic.twitter.com/e9UUETgAcn