നീണ്ട ഇടവേളക്ക് ശേഷം ക്ലബ്ബ് ഫുട്ബോളിന്റെ ഏറ്റവും വലിയ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. അവസാന പതിനാറിൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് പിഎസ്ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരത്തിനാണ്.പിഎസ്ജിയുടെ മൈതാനത്ത് ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 1.30 നാണ് മത്സരം നടക്കുന്നത്. ബയേണിനെ നേരിടുന്ന പിഎസ്ജിയെ വലക്കുന്ന പ്രധാന പ്രശനം പരിക്കുകൾ തന്നെയാണ്.
മെസ്സി, എമ്പാപ്പെ, വെറാറ്റി, റെനെറ്റോ സാഞ്ചസ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിൽ തന്നെ. നെയ്മർക്ക് ആവട്ടെ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയരാനും സാധിച്ചിട്ടില്ല.മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ നെയ്മർ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.ചാമ്പ്യൻസ് ലീഗ് വിജയിക്കുക എന്നതാണ് പിഎസ്ജിയുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും ഇത് ലോകകപ്പ് പോലെയാണെന്നും ഏറ്റവും കുറച്ച് പിഴവുകൾ വരുത്തുന്ന ടീം ഏറ്റവും കൂടുതൽ മുന്നേറുമെന്നും നെയ്മർ പറഞ്ഞു.പുതുവർഷത്തിന്റെ തുടക്കം മുതൽ പിഎസ്ജിക്ക് കാര്യങ്ങൾ അത്ര മികച്ചത് അല്ലായിരുന്നു.ആർസി ലെൻസ്, സ്റ്റേഡ് റെന്നീസ് എഫ്‌സി, ഒളിമ്പിക് ഡി മാർസെയ്‌ലെ, എഎസ് മൊണാക്കോ എന്നിവരോട് അമ്പരപ്പിക്കുന്ന നാല് തോൽവികളാണ് അവർ വഴങ്ങിയത്.
“എനിക്ക് വിശദീകരണങ്ങളൊന്നുമില്ല. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ എല്ലാ ക്ലബ്ബുകൾക്കും ഇത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു ടീം എന്ന നിലയിൽ, നമ്മൾ ഏകാഗ്രത പുലർത്തണം. പോരായ്മകളുണ്ടെന്ന് ഞങ്ങൾക്കറിയാം, പക്ഷേ പിഎസ്ജിയുടെ മികച്ച പതിപ്പ് മെച്ചപ്പെടുത്താനും കാണിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു, ”ബ്രസീലിയൻ ഫോർവേഡ് പറഞ്ഞു.”ഞങ്ങൾ മൂന്നുപേരും (എംബാപ്പെ, മെസ്സി) ഒരുമിച്ചിരിക്കുമ്പോൾ, ഞങ്ങൾക്ക് വളരെ ശക്തമായി തോന്നുന്നു.”കൈലിയൻ എംബാപ്പെയുടെ സാധ്യതയുള്ളതുമായ തിരിച്ചുവരവിനെക്കുറിച്ച് നെയ്മർ പറഞ്ഞു.
Neymar: “I understand the criticism but I feel very good. I will keep playing at my best for Paris Saint-Germain and I’ll do that until the end of the season”. 🔵🔴🇧🇷 #PSG
— Fabrizio Romano (@FabrizioRomano) February 13, 2023
“I trust myself, I’ve big confidence and we will try to show the best version of PSG”. pic.twitter.com/Qngh5jCACd
എംബാപ്പെയ്ക്ക് ഇന്നത്തെ മത്സരത്തിൽ കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നെയ്മർ പറഞ്ഞു.”ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം ചാമ്പ്യൻസ് ലീഗാണ്, അത് വ്യക്തമാണ്. ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത് ജോലി ചെയ്യാനാണ്. എല്ലാ കിരീടങ്ങളും നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂപ്പെ ഡി ഫ്രാൻസിൽ നിന്ന് പുറത്തായതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്” നെയ്മർ പറഞ്ഞു.
Los convocados para el partido ante @FCBayernES por la ida de los octavos de final de la @LigadeCampeones. 🔜 🏆 pic.twitter.com/vNVEkYGGGc
— Paris Saint-Germain (@PSG_espanol) February 13, 2023