പ്രീ സീസൺ മത്സരങ്ങളിൽ കളിക്കാർ പുറത്തെടുക്കുന്ന മികവ് വരാനിരിക്കുന്ന സീസണിലേക്കുള്ള ഒരു സാമ്പിൾ ആയിട്ടാണ് കണക്കാക്കുന്നത്. ഇന്ന് ടെക്സാസിലെ ഡാളസിലെ കോട്ടൺ ബൗൾ സ്റ്റേഡിയത്തിൽ യുവന്റസിനെതിരെയുള്ള ബാഴ്സലോണയുടെ മത്സരത്തിൽ ഫ്രഞ്ച് വിങ്ങർ ഉസ്മാൻ ഡെംബെലെ നേടിയ മനോഹാരമായ രണ്ടു ഗോളുകൾ വരാനിരിക്കുന്ന സീസണിലേക്കുള്ള ഒരു മുന്നറിയിപ്പ് തന്നെയാണ് നല്കുനന്നത്.
സീരി എയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ യുവന്റസിന്റെ പ്രതിരോധത്തിന് മത്സരത്തിന്റെ തുടക്കം മുതൽ ഫ്രഞ്ച് ആക്രമണകാരി ഒരു പേടിസ്വപ്നമായിരുന്നു. ഡെംബലെക്ക് കഴിഞ്ഞ കുറച്ച് കാലം തന്റെ ഫുട്ബോൾ ജീവിതത്തിലെ മികച്ച സമയം ആയിരുന്നില്ല. നിരന്തരം വേട്ടയാടുന്ന പരിക്കും മോശം ഫോമും താരത്തിന്റെ കളി ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു. താരത്തെ ഒഴിവാക്കാൻ ബാഴ്സലോണ പലപ്പോഴും ശ്രമം നടത്തുകയും ചെയ്തു. എന്നാൽ ഇതിഹാസ താരം സാവി നൗ ക്യാമ്പിൽ ചുമതല ഏറ്റെടുത്തത്തതോടെ ഫ്രഞ്ച് താരത്തിന് നല്ല കാലവും വന്നു.2017-ൽ എഫ്‌സി ബാഴ്‌സലോണയിൽ എത്തിയതുമുതൽ, സ്പീഡ് വിംഗർ കളിക്കളത്തിലെ ഉൽപ്പാദനക്ഷമതയെക്കാൾ പരിക്കുകൾക്കോ അച്ചടക്കമില്ലായ്മയ്‌ക്കോ കൂടുതൽ ശ്രദ്ധ നേടി.
എന്നാൽ 2022-2023 സീസണിന്റെ ആരംഭം ഫ്രഞ്ചു താരത്തിന്റെ താരപദവിയിലേക്കുള്ള ബ്രേക്ക്ഔട്ടായിരിക്കാം.34-ാം മിനിറ്റിൽ, കൊളംബിയൻ മിഡ്ഫീൽഡർ ജുവാൻ ഗില്ലെർമോ ക്വഡ്രാഡോയെയും ബ്രസീലിയൻ ഡിഫൻഡർ അലക്‌സ് സാൻഡ്രോയെയും ഡ്രിബിൾ ചെയ്ത മറികടന്ന് പോളണ്ട് ഗോൾകീപ്പർ വോയ്‌സെച്ച് ഷ്‌സ്‌നിയെ വീഴ്ത്തി പന്ത് വലയിലെത്തിച്ച് ആദ്യ ഗോൾ സ്വന്തമാക്കി.ആറ് മിനിറ്റുകൾക്ക് ശേഷം ഡെംബെലെ തന്റെ ടീമിന് ലീഡ് നൽകി. ആദ്യ ഗോളിന് സമാനമായ കളിയിലൂടെ ക്വഡ്രാഡോയുടെ കാലുകൾക്കിടയിലൂടെ പന്ത് കടത്തിക്കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്, തുടർന്ന് മാനുവൽ ലൊക്കാറ്റെല്ലിയെ ഡ്രിബിൾ ചെയ്ത് മികച്ച ഫിനിഷിംഗ് നടത്തി.
BOOM! 💥 GOAL BARÇA! @dembouz notches the opener! 1-0! pic.twitter.com/5i7l1l83fN
— FC Barcelona (@FCBarcelona) July 27, 2022
BOOM AGAIN! 💥💥 GOAL BARÇA! @DEMBOUZ MAKES IT 2-1! #BarçaJuve 🇺🇸 pic.twitter.com/YSfmQDVd91
— FC Barcelona (@FCBarcelona) July 27, 2022
ഈ പ്രീസീസണിൽ അൻസു ഫാത്തി, റാപിൻഹ, പിയറി-എമെറിക് ഔബമേയാങ് എന്നിവർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതിനാൽ, സാവിയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം നേടുന്നത് ഡെംബെലെയെ സംബന്ധിച്ചിടത്തോളം സങ്കീർണ്ണമാകും. റാഫിൻഹയുടെ വരവ് ഡെംബെലെയ്ക്ക് വിങ്ങിൽ ചില യഥാർത്ഥ മത്സരം നൽകിയിട്ടുണ്ട്, മാത്രമല്ല അത് അദ്ദേഹത്തിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുത്തതായി തോന്നുന്നു. റഫിൻഹ ഇതിനോടകം ചെയ്‌തതിന് മുകളിൽ ഔസ്മാനിൽ നിന്ന് ലഭിക്കുന്നത് ഇതുകൊണ്ടാണ്.2024 വരെ യുള്ള കരാറിൽ ഫ്രഞ്ച് താരം അടുത്തിടെ ഒപ്പിടുകയും ചെയ്തു.
HIGHLIGHTS:
— iR Sport (@iRSport_) July 27, 2022
Barcelona played a 2-2 draw against Juventus in a Pre season friendly match in Texas.
Two stunners from Ousmane Dembélé and a brace from Moise Kean.#BarçaJuve 🇺🇸 #Lewandowski #raphinha pic.twitter.com/PrCg9yE3yU