ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയിൽ നേരിടാൻ ഒരുങ്ങുകയാണ് ചെന്നൈയിൻ എഫ്‌സി. നിലവിൽ പോയിന്റ് ടേബിള് ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ , കേരള ബ്ലാസ്റ്റേഴ്‌സാവട്ടെ രണ്ടാം സ്ഥാനത്തുമാണ്.ഈസ്റ്റ് ബംഗാളിനെതിരെയുള്ള സമനിലക്ക് ശേഷമാണ് ചെന്നൈയിൻ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനെത്തുന്നത്.
ഹൈദരാബാദിനെ ഒരു ഗോളിന് കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വരുന്നത്.ബ്ലാസ്റ്റേഴ്സുമായുള്ള അവരുടെ അവസാന ആറ് മീറ്റിംഗുകളിൽ ചെന്നൈയിൻ വിജയിച്ചിട്ടില്ല.2020 ലാണ് അവസാന വിജയം വന്നത്.ഗെയിമിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ചെന്നൈയിൻ എഫ്‌സി ഹെഡ് കോച്ച് ഓവൻ കോയിൽ നാളത്തെ മത്സരത്തിൽ വിജയിക്കാനുള്ള തന്റെ ടീമിന്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“ഇതൊരു ഡെർബി ഗെയിമാണ് അതിനാൽ ഇത് ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം. ശനിയാഴ്ച ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ ഞങ്ങൾ എത്ര നന്നായി കളിച്ചുവെന്നും അവർക്കറിയാം-ഞങ്ങൾ സൃഷ്ടിച്ച അവസരങ്ങളെക്കുറിച്ചറിയാം . അതിനാൽ ഞാൻ അത് തുടരേണ്ടതുണ്ട്” കോയിൽ പറഞ്ഞു.”ഞങ്ങൾ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ ആവേശഭരിതരാണ്. ഞങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. പ്രതിരോധം അൺലോക്ക് ചെയ്യാൻ കഴിയുന്ന കളിക്കാർ ഞങ്ങൾക്കുണ്ട്.ഞങ്ങൾ മികച്ച നിലയിലാണെങ്കിൽ കളി ജയിക്കാൻ കൂടുതൽ പ്രാപ്തരാണ്. എന്നാൽ ഞങ്ങൾ വളരെ മികച്ചവരായിരിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.
📊 Chennaiyin FC'S last win against Kerala Blasters was in 2020, at that time Owen Coyle was Chennaiyin FC coach #KBFC pic.twitter.com/RM69sRkfX6
— KBFC XTRA (@kbfcxtra) November 28, 2023
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിന് പ്രധാന ഘടകമാണ് കൊച്ചിയിലെ പിന്തുണ. ഹോം ഗ്രൗണ്ടിൽ നാലെണ്ണം ജയിക്കുകയും ഒരു തവണ സമനില വഴങ്ങുകയും ചെയ്ത അവർ മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. എന്നാൽ കൊച്ചിയിൽ തന്റെ കളിക്കാർ അവസരത്തിനൊത്ത് ഉയരുമെന്നും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയങ്ങൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അറിയാമെന്നും കോയ്‌ൽ പറഞ്ഞു.സീസണിന്റെ അവസാനത്തിൽ പ്ലേ ഓഫിലെത്താൻ, പ്രകടനത്തിനൊപ്പം പോയിന്റുകൾ നേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.